സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി
ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച് ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാവ്യാധി. ഇനിയും പ്രതിരോധ മരുന്നുകളോ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളോ കണ്ടെത്താൻ സാധിക്കാതെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും മറ്റൊരാളിൽ നിന്ന് ഒരു സമൂഹത്തിലേയ്ക്കുമായി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ലോകത്താകമാനം പടർന്ന് പിടിച്ച പകർച്ചവ്യാധി. 2019 നവംബറിൽ ചൈനയിൽ ആരംഭിച്ച കൊറോണ ഏതാണ്ട് ജനുവരിയോടെ ചൈനയെ മുഴുവനായും സ്തംഭിപ്പിച്ചു. ചൈനയുടെ വ്യാപാര, വ്യവസായ, കാർഷിക മേഖലകൾ മുഴുവനായും തകർന്നു . ജനങ്ങൾ പുറത്തിറങ്ങാതായി ഹോസ്പിറ്റലുകൾ രോഗികളെക്കൊണ്ട് നിറഞ്ഞു . ഔദ്യോഗിക കണക്കനുസരിച്ച് 82160 രോഗികൾ 3341 മരണം. ചൈനയിലെ മരണനിരക്ക് ഇതിലും എത്രയോ മുകളിലാണെന്ന് ട്രംപ് ഉൾപ്പെടെയുള്ളവർ ആക്ഷേപിക്കുന്നു. ചൈനയിൽ നിന്നും ഇറ്റലി സ്പെയിൻ ഫ്രാൻസ് ഇറാൻ എന്നീ രാജ്യങ്ങളിൽ എത്തിയതോടെ കൊറോണ വളരെ അപകടകാരിയായി മാറി. ഇറ്റലി ഏതാനും ദിവസങ്ങൾ കൊണ്ട് ചൈനയെ മറികടന്നു ഇറ്റാലിയൻ പ്രധാനമന്ത്രി . എല്ലാം കൈവിട്ടു. ഇനി ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്ന് പറയുന്ന അവസ്ഥയിലായി. ഹോസ്പിറ്റലുകൾ മൃതദേഹങ്ങളും രോഗികളും കൊണ്ട് നിറഞ്ഞു , ഇറ്റലിയിൽ പതിനായിരത്തിനടുത്ത് മരണമെത്തിയപ്പോൾ മാത്രം ആദ്യമരണം റിപ്പോർട്ട് ചെയ്ത അമേരിക്ക ഇരുപതിനായിരത്തിൽ വച്ച് ഇറ്റലിയെ മറികടന്നു. അമേരിക്കൻ പ്രസിഡൻറ് ട്രംപ് നിസ്സഹായാവസ്ഥയിൽ 1 ലക്ഷം ആളുകൾ എങ്കിലും മരണപ്പെടും എന്ന് പറയുന്നു. ന്യൂയോർക്കിൽ മാത്രം 2 ലക്ഷം രോഗികള 10000 ന് മുകളിൽ മരണവുമായി . രോഗവും മരണവും സംഹാര താണ്ഡവമാടുമ്പോൾ ലോക പോലീസായ അമേരിക്കയും നിസ്സഹായരായി. ലോക ജനസംഖ്യയിൽ വലിയ ഒരു വിഭാഗo താമസിക്കുന്ന ഇന്ത്യയിലേക്കു o കോവി ഡ് എത്തി. ലോകത്ത് ജനസാന്ദ്രതയിലും ചേരികളിലും മുമ്പിലുള്ള ഇന്ത്യയിലായിരിക്കും കോവിഡ് ഏറ്റവുമധികം നാശം വിതയ്ക്കുക എന്ന് ലോകം വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിനെ നേരിടാൻ തീരുമാനിച്ചു. ലോക്ക്ഡൗണിലൂടെ സമ്പർക്കം മൂലം പകരുന്ന കോവിഡിനെ നേരിടാൻ പ്രധാനമന്ത്രി ജനങ്ങളോട് വീണ്ടും വീണ്ടും കൂപ്പുകൈകളോടെ അപേക്ഷിച്ചു. കോവി ഡ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. എന്നാൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചറിന്റെയും നേതൃത്വത്തിൽ കേരളം ലോകത്തിന് മാതൃകയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലോകം കേരള മോഡൽ നോക്കി കണ്ടു. നമ്മുടെപോലീസും ആരോഗ്യ പ്രവർത്തകരും ജനങ്ങളും ഒരേ മനസ്സോടെ നിന്നപ്പോൾ കേരളം ലോകത്തിന് മാതൃകയായി . 90 വയസ്സായവരുടെ അസുഖം വരെ ഭേദമാക്കി കോട്ടയം മെഡിക്കൽ കോളേജ് 100 % പേരെയും ചികിത്സിച്ച് ഭേദമാക്കി ലോകത്തിന് മാതൃകയായി , അതിജീവിക്കും നാം കോവിഡിനെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം