സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/മഹാമാരി വരുത്തിയ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി വരുത്തിയ മാറ്റങ്ങൾ

തുടക്കം ചൈനയിൽ ആണെങ്കിലും വളരെ കുറഞ്ഞ സമയം കൊണ്ട് ഈ ലോകത്തിൽ മുഴുവൻ ബാധിച്ച ഈ കുഞ്ഞു വൈറസിന് ജനങ്ങളിൽ ഒരുപാട് മാറ്റം വരുത്താൻ സാധിച്ചു. ഭയം ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ ഈ വൈറസ് ജനങ്ങളെ ചിന്തിപ്പിക്കുക കൂടി ചെയ്തു. ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രകൃതി നശിപ്പിക്കലും പ്രകൃതിയെ ചൂഷണം ചെയ്യലും പരിസര മലിനീകരണവും. എവിടെ നോക്കിയാലും പ്ലാസ്റ്റിക്കും മാലിന്യവും കുന്നുകൂടി കിടക്കുന്നു. എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ പറ്റാത്ത ഈ പ്രശ്നം ഒരു കുഞ്ഞു വൈറസിനെ മാറ്റം വരുത്താൻ സാധിച്ചു. ജനങ്ങൾ പുറത്തിറങ്ങാതെ ആയതോടെ മലിനീകരണം കുറഞ്ഞു. ഈ വൈറസ് നോടുള്ള ഭയം കാരണം മനുഷ്യൻ വീടും പരിസരവും വൃത്തിയാക്കി. ഫാസ്റ്റ് ഫുഡ് കഴിച്ചിരുന്ന അവർ ഇന്ന് വീട്ടിൽ നിന്നും നല്ല ഭക്ഷണം കഴിച്ചു തുടങ്ങി. വിഷമുള്ള പച്ചക്കറിക്ക് പകരം കൃഷി ചെയ്യുവാൻ തുടങ്ങി. ഇങ്ങനെ നിരവധി മാറ്റങ്ങൾ വരുത്തുവാൻ ഈ വൈറസിന് സാധിച്ചു.

കൊറോണാ വൈറസ് മൂലം വികസിത രാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളിലും ആയിരക്കണക്കിന് മനുഷ്യർ മരണത്തിന് കീഴടങ്ങി.ധനികൻ എന്നോ ദരിദ്രൻ എന്നോ വ്യത്യാസമില്ലാതെ വൈറസ് ആക്രമണം എല്ലാവരിലും പടർന്നുപിടിച്ചു .അങ്ങനെ മനുഷ്യൻ ഒന്നാണെന്ന പഠിപ്പിക്കുവാൻ വൈറസിന് സാധിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തിക്കാണിക്കുവാനും ഈ കുഞ്ഞ് വൈറസിന് സാധിച്ചു. ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും മനുഷ്യൻ ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടും അവസാനം ഈ കുഞ്ഞു വൈറസിന് മുന്നിൽ തോറ്റുപോയി. പരിസ്ഥിതിയെ ദ്രോഹിച്ചും ദൈവത്തെ മറന്നുംജീവിച്ച മനുഷ്യന് പ്രകൃതി നൽകിയ ശിക്ഷയാണിത്.

അഗസ്റ്റിൻ പ്രിൻസ്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം