സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ഭൂപ്രകൃതികൊണ്ട് ഏറ്റവും അനുഗ്രഹീതമായ നാടാണ് കേരളം.ധാരാളം പുഴകളും നദികളും മരങ്ങളും തിങ്ങിനിറഞ്ഞ നാടാണ്.മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ്‌ പരിസ്ഥിതി. പരിപാവനവും വിശുദ്ധവുമായ ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ ഭൂമിയുടെ ആത്മാവിനെയാണ് നാം നശിപ്പിക്കുന്നത്. നാം ഓരോരുത്തരും ഓർക്കേണ്ട കാര്യമാണത്.ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെ ട്ടതല്ല. അത് വരുംതലമുറക്കും എന്തിന് സർവ്വചരാചരങ്ങൾക്കും കൂടി അവകാശപെട്ടതാണ്.ഈ പ്രകൃതിയിലെ പുഴകളും വയലുകളും മരങ്ങളും എല്ലാം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.വൃക്ഷങ്ങളെ മാത്രമല്ല ഓരോ പുല്ലിനെയും നമ്മൾ സംരക്ഷിക്കണം.നമ്മുടെ ജീവൻ സസ്യജന്തുജീവജാലങ്ങളുമായി ബന്ധപെട്ടതാണ്.അവയുടെ നാശം നമ്മുടെ നാശത്തിന് കാരണമാകും.നിറയെ ഇലകളുള്ള ഒരു വൃക്ഷം 10പേർക്ക് ശ്വസിക്കാനുള്ള ജീവവായു നൽകുന്നു. അതുകൊണ്ട് പ്രകൃതിയുടെ കലവറയായ മരങ്ങളും പുഴകളും നദികളും മലകളും കാടുകളും ഒന്നും നാം നശിപ്പിക്കരുത്.ഇതെല്ലാം കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.

അഭിനവ് ഷിനോയ്
7 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം