സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതി ബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ബന്ധം

നാം ജീവിക്കുന്ന ഈ ഭൂമി നമുക്ക് അമ്മയാണ്.ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധം പരസ്പരം നൽകലിൻ്റെയും സ്വീകരിക്കലിൻ്റെയും ബന്ധമാണ് . ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക മനുഷ്യൻറെ ധർമ്മമാണ് കാരണം ഈ പ്രപഞ്ചവും അതിലൂള്ളവയ്ക്കും മനുഷ്യന് അധികാരമുണ്ട് .ആധുനിക വികസന സമ്പ്രദായങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വിരലിൽ എണ്ണാൻ പറ്റുന്നതിനേക്കാൾ നീണ്ടതാണ്. നമ്മൾ ഭൂമിയെ നശിപ്പിക്കുമ്പോൾ നമ്മൾ നമ്മളെ തന്നെയാണ് നശിപ്പിക്കുന്നത് .ഭൂമിയിൽ മനുഷ്യൻ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ചിലത്. 🔹ഉപോത്പന്നമായ മാലിന്യങ്ങൾ അന്തരീക്ഷ വായുവിലേക്കും നദികളിലേക്കും മണ്ണിലേക്കും തള്ളിവിടുന്നതു മൂലം ശുദ്ധവായു,ശുദ്ധജലം,നല്ല മണ്ണ് എന്നിവ ഇന്ന് ഇല്ലാതായി. 🔹കൃഷിക്ക് അനുകൂലമായ ഭൂമിയുടെ വിസ്തീർണം ആരേയും അമ്പരപ്പിക്കുന്ന വിധം കുറഞ്ഞിരിക്കുന്നു. 🔹ലോകമെങ്ങുമുള്ള വന സമ്പത്ത് ഇല്ലാതായികൊണ്ടിരിക്കുന്നു.


ഡോണൽ ജോസ്
9E സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം