സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രകാശമായി ചിലർ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകാശമായി ചിലർ

ജേക്കബ് ചേട്ടൻ കണ്ണുകൾ തുറന്നു. " ഇന്ന് കുറച്ച് ആശ്വാസമുണ്ട് " എന്ന് ചിന്തിച്ചു കൊണ്ട് അദ്ദേഹം പുറത്തേക്ക് നോക്കി. ജനൽ പാളികളിലൂടെ സൂര്യകിരണങ്ങൾ അരിച്ചിറങ്ങുന്നു. ഇളം കാറ്റിൽ തലയാട്ടുന്ന പൂച്ചെടികൾ അദ്ദേഹത്തെ നോക്കി മന്ദഹസിച്ചു അപ്പോഴേക്കും മുറിയിലേക്ക് നിറ പുഞ്ചിരിയുമായി നഴ്സ് കടന്നു വന്നു.
"എന്താ അപ്പച്ചാ വേദനയൊക്കെ കുറഞ്ഞോ?"
"ആ, കുറവുണ്ട് മോളേ. ഇന്ന് എത്രയാ തിയതി ?
"ഇന്ന് ഏപ്രിൽ പതിനഞ്ചാണപ്പച്ചാ
അതേയോ"! ജേക്കബേട്ടൻ ദീർഘമായി നിശ്വസിച്ചു.
"എന്താ അപ്പച്ചാ?" നഴ്സിൻ്റെ ചോദ്യത്തിന് കുറച്ച് കഴിഞ്ഞാണ് ജേക്കബേട്ടൻ മറുപടി പറഞ്ഞത്
"മോളേ എന്റെ പേരക്കുട്ടിയുടെ കല്ല്യാണം നിശ്ചയിച്ചിരുന്ന ദിവസമാ ഇന്ന് മുഖത്ത് നോക്കാതെയാണ് അയാൾ പറഞ്ഞത്. കല്യാണത്തിൻ്റെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. ആളുകളെ ക്ഷണിക്കാൻ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്റെ മകൻ ഗൾഫിലായിരുന്നു. അവൻ വന്നപ്പോൾ ചെറിയൊരു പനിയുണ്ടായിരുന്നു. കല്ല്യാണത്തിരക്കിൽ അതത്ര കാര്യമാക്കിയില്ല. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് കൊറോണ വൈറസ് വ്യാപിക്കുന്നെന്ന് മാധ്യമങ്ങളിൽ കണ്ടു. ഒരു ദിവസം സാമൂഹിക പ്രവർത്തകർ വീട്ടിൽ വന്ന് മോനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി" നഴ്‌സിൻ്റെ മുഖത്തേക്ക് നോക്കി ചെറുതായൊന്ന് മന്ദഹസിച്ച് ജേക്കബേട്ടൻ തുടർന്നു രണ്ട് ദിവസം കഴിഞ്ഞപ്പൊ എനിക്കും പനി തുടങ്ങി. അങ്ങിനെ ഞാനും ഇവിടെത്തി.
"അപ്പച്ചൻ പേടിക്കേണ്ട. അപ്പച്ചൻ വന്നിട്ട് പത്ത് ദിവസമായി. ഒരു ടെസ്റ്റുകൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം" നഴ്സ് പറഞ്ഞത് കേട്ട് ജേക്കബേട്ടൻ ആശ്വസിച്ചു.
ഈ സമയത്താണ് ഡോക്ടർ മുറിയിലേക്ക് വന്നത്. "എങ്ങിനെയുണ്ടപ്പച്ചാ? പനി കുറവുണ്ടോ?"
"കുറവുണ്ട് ഡോക്ടറേ " അയാൾ പറഞ്ഞു. "നിങ്ങളുടെ പരിചരണവും സ്നേഹവും. പിന്നെ എല്ലാവരുടേയും പ്രാർത്ഥനയും. ഇതൊക്കെ കൊണ്ടാണ് എനിക്കീ പുതുജീവൻ ലഭ്യമായത് " അയാൾ തുടർന്നു "ഈ എൺപതാം വയസ്സിൽ ഇതിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല"
"സർ, അപ്പച്ചൻ എന്നോട് പേരക്കുട്ടിയുടെ കല്ല്യാണത്തിൻ്റെ കാര്യങ്ങൾ പറയുകയായിരുന്നു." നഴ്സ് ഡോക്ടറോടായി പറഞ്ഞു. "ആ കുട്ടിയുടെ കല്ല്യാണം നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ഇന്ന്"" "അതിനെന്താ" ഡോക്ടർ ആശ്വസിപ്പിച്ചു, "നാല് ദിവസം കൂടി കഴിഞ്ഞാൽ അപ്പച്ചന് വീട്ടിൽ പോകാമല്ലൊ. കൊറോണ കാരണം കല്ല്യാണമൊക്കെ മാറ്റിവെച്ചു. മകൻ അപ്പുറത്തെ വാർഡിലുണ്ട്. അയാൾക്കും ഇപ്പോൾ രോഗം ഭേദമായി" ആ വാക്കുകൾ അയാൾക്ക് കൊടുത്ത ആശ്വാസം ചെറുതായിരുന്നില്ല.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് രോഗം ഭേദമായി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ജേക്കബേട്ടൻ ചോദിച്ചു "എന്നെ പരിചരിച്ച ആ നേഴ്സ് എവിടെ? മുഖം കണ്ടിട്ടില്ലെങ്കിലും ആ ശബ്ദം എനിക്കറിയാം. അത് ഇവിടെങ്ങും കേട്ടില്ല"
ചോദ്യം കേട്ട് ഡോക്ടറുടെ ചിരി മാഞ്ഞു "അപ്പച്ചാ, ആ നേഴ്സിന് കൊറോണ സ്ഥിരീകരിച്ചു"
ദു:ഖത്താൻ കുനിഞ്ഞ മുഖവുമായി ജേക്കബേട്ടൻ ആസ്പത്രിയുടെ പടികളിറങ്ങി.

അമൽ ജൂഡി
8 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ