സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അപ്പുവിന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ അവധിക്കാലം

സ്കൂൾ അവധി ആകുവാൻ കാത്തിരിക്കുകയായിരുന്നു അപ്പു. അവധിക്കാലത്ത് കൂട്ടുകാരുടെ കൂടെ കളിക്കുവാനും മുത്തശ്ശിയുടെ വീട്ടിൽ പോകുവാനും അപ്പു ആശിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞവർഷങ്ങളിലെ അവധിക്കാലത്തെക്കുറിച്ച് അവൻ ഓർത്തു. "പരീക്ഷ കഴിഞ്ഞാൽ കഴിഞ്ഞ വർഷത്തേക്കാളും അടിപൊളി ആക്കണം ഈ അവധിക്കാലം. പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവൻ. പക്ഷേ പ്രതീക്ഷകളെ എല്ലാം തെറ്റിച്ചു കൊണ്ട് കൊറോണ എത്തി. അവന് വളരെയധികം സങ്കടമായി. എങ്കിലും സ്കൂളിന് കൂടുതൽ കാലം അവധി കിട്ടുമ്പോൾ കുറച്ചു കൂടി കൂടുതൽ കളിക്കാം. അവൻ കണക്കു കൂട്ടി. കൊറോണ ഒരു ചെറിയ വൈറസല്ലേ, അത് വലിയ കുഴപ്പമൊന്നും ഉണ്ടാക്കില്ല. വേഗം പോയിക്കൊള്ളും. പക്ഷേ അവന്റെ അമ്മ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. കൊറോണ നിസ്സാരമല്ല. നമ്മൾ ഓരോരുത്തരുടേയും അശ്രദ്ധയും ശുചിത്വമില്ലായ്മയും കൊണ്ട് വീടും നാടും രാജ്യവും കൊറോണ മൂലമുള്ള കോവിഡ് 19 എന്ന രോഗം ബാധിച്ച് നശിച്ചുപോകും. വ്യക്തി ശുചിത്വവും സാമൂഹിക അകലവും കൊറോണയെ തുരത്തും. അപ്പു അമ്മയോട് പറഞ്ഞു "ശരിയാ,. കൊറോണ പോകാതെ എങ്ങും പോകണ്ട. നമ്മുടെ നാടും വീടും രാജ്യവും സുരക്ഷിതമായിരിക്കട്ടെ."

ജെയിംസ് ആന്റണി
8 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ