സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാ ദുരന്തം
  • _കോവിഡ് 19 എന്ന മഹാ ദുരന്തം_*


             കോവിഡ് 19 എന്ന മഹാദുരന്തം 2019 ഡിസംബർ മാസം 31ന് ചൈനയിലെ വുഹാനിൽ  സ്ഥിരീകരിച്ചു.പലരുടെയും കാഴ്ച്പാടുകളെയും ചിന്താഗതികളെയും മാറ്റിമറിക്കുവാൻ ആയി വന്നു.
    പലസ്ഥലങ്ങളിലും കടുത്ത ദുഃഖവും പ്രയാസവും ദുരന്തങ്ങളും ധനനഷ്ടവും വിതയ്ക്കുകയുണ്ടായി .പക്ഷേ കോവിഡ് -19   എന്ന ദുരന്തത്തിന് അപ്പുറം പല കുടുംബങ്ങളേയും ഒരുമിച്ചു എന്നതിന് സംശയമില്ല  പ്രയാസങ്ങൾക്കപ്പുറം പ്രയത്നവും  സഹനത്തിനപ്പുറം സഹായവും സഹാനുഭൂതിയും നിറച്ചു പലരുടെ ജീവൻ പലയിടങ്ങളിലായി പൊലിഞ്ഞു. അവിടെയും ജീവനെ കാക്കുവാൻ  വെള്ള  വസ്ത്രധാരികളായി മാലാഖമാർ ദീപമാകുന്ന  ജീവനിൽ വെളിച്ചം പകർത്തി  .തൻറെ ജീവൻ  പോലും വകവയ്ക്കാതെ പ്രയത്നിച്ചു. ആ ജീവൻ മരണ പോരാട്ടത്തിൽ  പലരുടെയും ജീവൻ പൊലിഞ്ഞു.സ്വന്തം കുടുംബത്തെ അറിയുവാൻ ഓരോരുത്തർക്കും സാധിച്ചു. എന്നാൽ ദൈവത്തിൻറെ മാലാഖമാർ സ്വന്തം കുടുംബങ്ങളെ പിരിയേണ്ട അവസ്ഥയും വന്നുചേർന്നു. കൊറോണ വൈറസ് പിടിപെടാത്തവരെ ഒരിക്കലും ഇവ  തകർത്തില്ലെന്നു  പറയാനാകില്ല.പുറം ലോകവും ആഡംബരത്തിനും അപ്പുറം സ്വന്തം കലാവാസനയും തൻറെ കഴിവുകളെയും ഉണർത്തുവാൻ ഒരോരുത്തർക്കും സാധിച്ചു. അടുക്കളയിലെ ചുവരുകൾ പുതിയ ഭക്ഷണ വൈവിധ്യത്തിന് സാക്ഷിയായി. മണ്ണിനെ തൊട്ട് അറിയുവാൻ കഴിയുകയും ഏതാനും ദിവസങ്ങളിൽ മദ്യാസക്തിയിൽ നിന്നും  പലർക്കും വിടുതൽ ലഭിച്ചു. ഓരോരുത്തരും ആവശ്യങ്ങൾക്ക് മാത്രം പുറത്ത് സഞ്ചരിക്കുന്നതിനാൽ റോഡ് മലിനീകരണം കുറഞ്ഞു. കൊലപാതകവും മോഷണവും ചൂഷണവും കുറഞ്ഞതായി റിപ്പോർട്ടുകൾ രേഖപ്പെടുത്തി. വാഹനാപകടങ്ങളുടെ കാലമായ അവധി കാലം, സുരക്ഷയുടെ കാലമായി തീർന്നു. പല ദേവാലയങ്ങളും അടച്ചെങ്കിലും അതിൽനിന്നും തൻറെ ഉള്ളിലെ ദൈവത്തെ കാണുവാൻ ഓരോ വ്യക്തിക്കും സാധിച്ചു. പലരുടെയും  ഉറങ്ങിക്കിടന്ന കഴിവുകൾ  പാറിപ്പറക്കുന്ന  വെള്ളരി പ്രാവ് പോലെ കുതിച്ചുയർന്നു .സ്വന്തം അയൽക്കാരുടെ വീട്ടിലെ  അവസ്ഥയെ തിരിച്ചറിയാൻ പലർക്കും ഇടയായി ശുചിത്വത്തിന്റെയും ഒത്തൊരുമയുടെയും പ്രയത്നത്തിന്റെയും പടിവാതിൽ അറിഞ്ഞോ അറിയാതെയോ ലോക്ക്ഡൗൺ കാലം നമ്മെ കൂട്ടിക്കൊണ്ടു പോയി. ദരിദ്രനും ധനികനും എന്നില്ലാതെ മാനവരാശിയുടെ ഏക പ്രശ്നമായി covid  19 എന്ന കൊറോണ വൈറസ് തീർന്നു. ആഡംബര വിവാഹം ലളിതമായി ചുരുങ്ങി. ജീവിതമാകുന്ന നൗകയെ ലളിതമായി  കര കയറ്റുവാൻ ഗൃഹ നായകൻമാർക്കും ഗൃഹനായിക മാർക്കും കഴിഞ്ഞു. മനുഷ്യർ വെള്ളത്തിലെ നീർക്കുമിള യോളം ഉള്ളൂ എന്നും  അധികൃതർ പറയുന്നത് അനുസരിക്കുകയാണ് ഓരോരുത്തരുടെയും സുരക്ഷയ്ക്ക് നല്ലതെന്നും ഉള്ള പാഠം നമ്മെ പഠിപ്പിച്ച കോവിഡ് 19 കാലയളവിന് ഒരായിരം നന്ദി
കെസിയ മറിയം കോശി
8 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം