സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/അണ്ണാറകണ്ണന്മാർക്ക് പറ്റിയ അമളി
അണ്ണാറകണ്ണന്മാർക്ക് പറ്റിയ അമളി
ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ കുറേ അണ്ണാറകണ്ണന്മാർ ജീവിച്ചിരുന്നു. മഹാ വികൃതികൾ ആയിരുന്നു അവർ. ഒരു ആപ്പിൾ മരത്തിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. മരച്ചുവട്ടിൽ വന്നിരിക്കുന്നവരുടെ ദേഹത്തേക്ക് അവർ അപ്പിൾ വലിച്ചെറിയും. അവരെല്ലാം അവിടുന്ന് ഓടി രക്ഷപ്പെടും. ഒരിക്കൽ ആ കാട്ടിൽ ഒരു വേട്ടക്കാരൻ വന്നു. അയാൾ ഒന്നു വിശ്രമിക്കാൻ വേണ്ടി ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അണ്ണാറകണ്ണന്മാർക്ക് അറിയാമോ അതു വേട്ടക്കാരനാണെന്ന്. എല്ലാവരുടെയും ദേഹത്ത് എറിയുന്നതു പോലെ അവർ വേട്ടക്കാരന്റെ ദേഹത്തേക്കും ആപ്പിൾ വലിച്ചെറിഞ്ഞു. വേട്ടക്കാരന് ദേഷ്യം വന്നു. അയാൾ തന്റെ കയ്യിലുള്ള വല എടുത്ത് അണ്ണാറകണ്ണന്മാരെ പിടിക്കാൻ ഒരുങ്ങി. പക്ഷെ അവർ അവിടുന്ന് ഓടി രക്ഷപ്പെട്ടു. അണ്ണാറകണ്ണന്മാരെ പിടിക്കാൻ കഴിയാതെ വേട്ടക്കാരൻ അയാളുടെ വഴിക്ക് പോയി. അപ്പോൾ അണ്ണാറകണ്ണന്മാർ തിരിച്ച് ആപ്പിൾ മരത്തിന്റെ അടുത്തേക്ക് വന്നു. അണ്ണാറകണ്ണന്മാർക്ക് അവരുടെ തെറ്റുകൾ മനസ്സിലായി. പിന്നെ ഒരിക്കലും അവർ ആരുടേയും ദേഹത്തേക്ക് ആപ്പിൾ വലിച്ചെറിഞ്ഞിട്ടില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ