സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ പ്രവാസി
പ്രവാസി
വർഷങ്ങൾക്ക് ശേഷം നാരായണൻ നാട്ടിലേക്ക് മടങ്ങുകയാണ്. മണ്ണിന്റെ ഗന്ധവും വേറിട്ട അനുഭവം തന്നെയാണ്. പലരും ഇത് പറഞ്ഞുവെങ്കിലും നാരായണൻ ഇത് ആദ്യമായാണ് അനുഭവിക്കുന്നത്. വീട്ടിൽഏകമകനായിരുന്നു നാരായണൻ. രണ്ടു പെങ്ങന്മാരും അമ്മയും അടങ്ങുന്ന കുടുംബം. അച്ഛൻ പണ്ടേ ഉപേക്ഷിച്ചു പോയതാണ്. അമ്മ തീപെട്ടിക്കമ്പനിയിൽ പോയി പണിയെടുത്തു കൊണ്ടുവന്നിരുന്ന വരുമാനം കൊണ്ടാണ് നാരായണന്റെ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞ് പോയത്. കഷ്ടപ്പാട് സഹിക്കാനാവാതെ വന്ന നാരായണൻ പന്ത്രണ്ടു വയസ്സായപ്പോൾ നാട് വിട്ടു. പല പല നാടുകളിൽ പോയി ജോലി എടുത്ത് അവസാനം സൗദിയിൽ എത്തി. മരുഭൂമിയിലെ വർഷങ്ങൾക്ക് ശേഷമുള്ള താമസത്തിന് ശേഷം ആദ്യമാിട്ടാണ് അയാൾ നാട്ടിൽ എത്തുന്നത്. ഇത്രെയും വർഷം കൊണ്ട് രണ്ട് പെങ്ങന്മാരെയും കല്യാണം കഴിച്ചു കൊടുക്കുകയും വീട് പണിയുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നലെ എന്താണ് നാട്ടിലേക്ക് വരാത്തത് എന്ന് അമ്മയോ സഹോദരികളോ ചോദിച്ചിട്ടില്ല.താൻ വരുന്ന വിവരം ആരും അറിഞ്ഞിട്ടും ഇല്ല. 'ഒന്ന് ഒതുങ്ങാവോ'- ഒരു ചോദ്യം നാരായണന്റെ കാതിൽ തട്ടി. അയാള് തിരിഞ്ഞു നോക്കി.അധികം പ്രായം ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ. നാരായണൻ തന്റെ സീറ്റിൽ അയാളെ കൂടി ഇരുത്തി. ചെറുപ്പക്കാരന്റെ കാതിൽ ഒരു വള്ളി. അത് അവസാനിക്കുന്നത് അയാളുടെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിലും.ചെറുപ്പക്കാരൻ തലയാട്ടി ഇരിക്കുകയാണ്. ആ ചെറുപ്പക്കാരൻ പാട്ട് കേൾക്കുകയാണ് എന്ന് നാരായണന് തോന്നി. തന്റെ ചെറുപ്പത്തിൽ നാരായണൻ പുതിയ പാട്ടുകൾ കേൾക്കാനായി അബുക്കാന്റെ കടയിൽ നിന്നത് ആയാൾ ഓർത്തു. നാരായണന്റെ ഗ്രാമത്തിൽ റേഡിയോ ഉള്ള ഏക സ്ഥലമായിരുന്നു അബൂക്കാന്റെ കട.ശമ്പളം അധികം ഇല്ലായിരുന്നെങ്കിലും കടയിൽ ബാക്കി വരുന്ന പലഹാരങ്ങളും മറ്റും അബുക്ക നാരായണന് നൽകുമായിരുന്നു. അതുകൊണ്ട് നാരായണന്റെ വീട്ടിലെ ഒരു നേരത്തെ വിശപ്പ് മാറുമായിരുന്നു. വീണ്ടും അയാള് വഴിയൂരക്കാഴ്ചകൾ ശ്രദ്ധിക്കാൻ തുടങ്ങി. പാടത്ത് ചെളിയിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചു. തന്റെ ചെറുപ്പകാലത്ത് ഇതുപോലെ കളിക്കേണ്ട സമയത്ത് താൻ തന്റെ കുടുംബത്തിന് വേണ്ടി അധ്വാനി ക്കുകയായിരുന്നു എന്ന് നാരായണൻ ചിന്തിച്ചു. ബസ്സിന്റെ ബെല്ലടി ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി. തന്റെ സ്ഥലം എത്തിയിരിക്കുന്നു. അയാള് ബസ്സിൽ നിന്നിറങ്ങി. പഴയ അബുക്കാൻറെ കടയിലേക്ക് ചെന്നു. അബുക്കാക്ക് നാരായണനെ കണ്ട് മനസ്സിലായില്ല. നാരായണൻ സ്വയം പരിചയപ്പെടുത്തി. ഉടനെ അബൂക്ക പറഞ്ഞു. എന്നാലും എന്റെ നാരായണാ. അമ്മയുടെ ശവശരീരം കാണാൻ പോലും വരാൻ സാധിക്കാത്തത്രതിരക്കായോ നിനക്ക് ഇത് കേട്ട് നാരായണൻ ഞെട്ടി. പണം മാത്രം മോഹിച്ചിരുന്ന തന്റെ പെങ്ങന്മാർ തന്റെ അമ്മയുടെ മരണവിവരം പോലും തന്നെ അറിയിച്ചില്ല. അയാള് ഒന്നും മിണ്ടാതെ അന്യ നാട്ടിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ