സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
നക്ഷത്രം

ഒരു ചെറിയ ഗ്രാമം അവിടെ ഒരു കൊച്ചു വീട്ടിൽ പഠിത്തത്തിൽ അലസനായ അപ്പു എന്ന് പേരുള്ള കുട്ടി ജീവിച്ചു .അപ്പുവിന് തൻറെ മാതാപിതാക്കളെയും, ഗുരുക്കളും,സുഹൃത്തുക്കളെയും അറിയുന്ന എല്ലാവരെയും വളരെ ഇഷ്ടമായിരുന്നു .അപ്പു എല്ലാവരോടും സ്നേഹപൂർവ്വം ആയിരുന്നു പെരുമാറിയത് .അപ്പുവിനെ സ്വഭാവം മറ്റുള്ളവരെ ആകർഷിച്ചിരുന്നു അവൻ എല്ലാ ദിവസവും തനിക്കുവേണ്ടി പ്രാർത്ഥിക്കാതെ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കുമായിരുന്നു .ഒരു ദിവസം അപ്പു തന്നെ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ പോയിഅവിടെ കുറേ കുട്ടികളെ അവനു സുഹൃത്തുക്കളായി ലഭിച്ചു കുട്ടികളെ അവനു സുഹൃത്തുക്കളായി ലഭിച്ചു പക്ഷേ ആ കുട്ടികൾ അപ്പു വിൻറെ സ്വഭാവം കണ്ടുീ അസൂയാലുക്കൾ ആവുകയും പഠിത്തത്തിൽ അലസൻ എന്നു പറഞ്ഞു അപമാനിക്കുകയും ചെയ്തു.അപ്പുവിനെ അത് ദുഃഖത്തിലാഴ്ത്തി ,പഠിക്കണം എന്നുള്ള വാശി അപ്പുവിനെ മനസ്സിൽ വരുകയും ചെയ്തു .അങ്ങനെയിരിക്കെ അപ്പു എ പി ജെ അബ്ദുൽ കലാമിനെ പുസ്തകം വായിക്കുകയും എങ്ങനെ ജീവിതത്തിൽ വിജയിക്കാമെന്ന് അറിയുകയും ചെയ്തു .ആ പുസ്തകത്തിൽ പറഞ്ഞിരുന്നത് ജീവിതത്തിൽ വിജയിക്കാൻ ആയി എല്ലാ ദിവസവും പറയേണ്ട അഞ്ച് കാര്യങ്ങളാണ്.എല്ലാദിവസവും അപ്പു അഞ്ചു കാര്യങ്ങൾ പറഞ്ഞു ഉണരുകയും അങ്ങനെ എല്ലാകാര്യങ്ങളിലും ഒന്നാമൻ ആകുകയും പിന്നീട് ആ നാടിനെ തന്നെ അഭിമാനമായ ഗുരു ആവുകയും ഒപ്പം പാവങ്ങളെ സഹായിക്കുകയും ഒരു സ്കൂൾ സ്ഥാപിക്കുകയും ചെയ്തു . അങ്ങിനെ ഒരു ദിവസം അപ്പു തൻറെ ജീവിതത്തിലെ സൂര്യപ്രകാശ ങ്ങൾ ആയി മാറിയ ഗുരു കളയും തന്നെ ജീവിതത്തിൽ സഹായിച്ച സുഹൃത്തുക്കളെയും ഒത്തു ചേർക്കുകയും ,തന്നെ ഉയരത്തിൽ എത്തിച്ച എല്ലാദിവസവും പറയേണ്ട എപിജെ അബ്ദുൽ കലാമിൻറെ പുസ്തകത്തിൽ ഉണ്ടായിരുന്ന അഞ്ചു കാര്യങ്ങൾ തന്നെ ജീവിതത്തിലേക്ക് ഉയർത്തിയ അഞ്ചു കാര്യങ്ങൾ ,അപ്പു എല്ലാവരോടും പറയുകയും ചെയ്തു അപ്പു എല്ലാവരോടും പറയുകയും ചെയ്തു .ആ അഞ്ചു കാര്യങ്ങളാണ് ആ അഞ്ചു കാര്യങ്ങളാണ്: എനിക്കൊരു ലക്ഷ്യമുണ്ട്, ഞാൻ കഠിനാധ്വാനം ചെയ്യും ,ഞാൻ അറിവ് സമ്പാദിക്കും ഞാൻ അറിവ് സമ്പാദിക്കും ,ഞാൻ മറ്റുള്ളവർക്ക് സന്തോഷം പകരും,അങ്ങനെ ജീവിതത്തിൽ വിജയിക്കും... അങ്ങനെ ലക്ഷ്യങ്ങൾക്കുവേണ്ടി സഞ്ചരിക്കുവാനും ജീവിതത്തിൽ ഒരാളെ കൈപിടിച്ചു ഉയർത്തുമ്പോൾ ആണ് ആണ് നമ്മുടെ ജീവിതം പൂർണമാകുന്നത് എന്നും പറഞ്ഞു കൊടുക്കുകയും ചെയ്തു.അങ്ങനെ എല്ലാവർക്കും പ്രകാശമായി അപ്പു തുടർന്ന് ജീവിക്കുകയും ചെയ്തു............

ആൽഫിയ.സി.ജി
8 B സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ