സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ഒരു കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണാക്കാലം

വൈറസു നാട് വാണീടും കാലം
മാനുഷരെല്ലാരും ലോക്കിലാണ
സന്തോഷത്തോടെ ജീവിക്കും കാലം
ഇനിയെന്ന് കിട്ടുമെൻ വൈറസ് ചേട്ടാ

കള്ളവുമില്ല ചതിയുമില്ല
കള്ളന്മാരെല്ലാരും വീട്ടിലാണ്
കുടിയരെ കൺകൊണ്ട് കാണ്മാനില്ല
ബാറുകളെല്ലാമേ ലോക്കിലാണെ. ലോക്കിലാണെ...

ബീച്ചില്ലാ പാർക്കില്ലാ കളികളില്ലാ
ബാലവിനോദങ്ങൾ കാണ്മാനില്ല
ഞങ്ങളെ പൂട്ടുവാൻ നോക്കിടേണ്ട
വാക്സിനതിന്റെ പണിപ്പുരയിൽ പണിപ്പുരയിൽ .

മേഴ്സിക്കുട്ടി. ജെ
സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത