സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

പ്രഭാതം പൊട്ടി വിടർന്നു. കിളികളുടെ ശബ്ദം എങ്ങും കേൾക്കാം. പ്രകൃതി വളരെയധികം സൗന്ദര്യവതിയായി ഒരുങ്ങി നിൽക്കുന്നു. സൂര്യൻ വളരെയധികം ചൂടോടെ മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. സൂര്യകാന്തിപ്പൂവിന്റെ കാന്തിവർദ്ധിച്ചതു പോലെ. മിന്നു നീ വരുന്നോ പുറത്തേയ്ക്ക് . ഇല്ല. എന്താ. നീ മറന്നു പോയോ അക്കാര്യം. കൊറോണ വൈറസ് ഇവൻ ഇവിടെ നിന്ന് കടന്നുപോകുവോളം നമുക്ക് ഉള്ളിലിരുക്കാം വെറുതയല്ല പ്രാർത്ഥനയോടെ ശുചിത്വവും അകലവും പാലിക്കണം.. ശാരീരികവിശുദ്ധിയോടൊപ്പം ഹൃദയ വിശുദ്ധിയും നേടി. യെടുക്കണം. ഇപ്പോൾ നല്ല തെളിഞ്ഞ വാനം. രുചിയുള്ള ഭക്ഷണം മാതാപിതാക്കളുടെ നിറസാന്നിധ്യം എല്ലാം അനുഭവിക്കുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് വരെ എന്തൊരു ഓട്ടമായിരുന്നു. നിൽക്കാൻ സമയമില്ല. പരസ്പരം നോക്കാൻ നേരമില്ല ഞാൻ ഞാൻ എന്ന ഒരു ചിന്ത പക്ഷേ ഇപ്പോൾ എന്തൊരുമാനം. ശുചിത്വം പാലിക്കുന്നു. വരസ്പരം സ്നേഹിക്കുന്നു. കുട്ടികളായ ഞങ്ങൾക്ക് ആനന്ദമുണ്ട്. പക്ഷേ ഒരു കാര്യം എല്ലാവരും ദൈനംദിനജീവിതം കഴിച്ചു കൂട്ടാൻ ബുദ്ധിമുട്ടുന്നു. ഈ ബുദ്ധിമുട്ട് അവന്റെ അഹമെന്ന ഭാവത്തെ ഇല്ലാതാക്കി. അപരന്റെ മുഖത്ത് നോക്കി ചിരിക്കാൻ പഠിപ്പിച്ചു. മനുഷ്യൻ നിന്നു. പ്രകൃതിയെ തൊട്ടു. അവന് ബോധ്യപ്പെട്ടു. പ്രകൃതി നമുക്ക് മാത്രമല്ല എല്ലാവർക്കും ഉള്ളതാണ്. പ്രഭാതം മുതൽ പ്രദോഷം വരെ പഠനം. രാവിലെ ട്യൂഷൻ സ്ക്കൂൾ ട്യൂഷൻ . ആരെ നോക്കാൻ രാവിലെ ഇടുന്ന വസ്ത്രം മാറുന്ന് രാത്രിയിൽ. മണ്ണ് അന്യമാണ്. ഇപ്പോൾ ഞങ്ങൾ കണ്ണുതുറന്ന് ചുറ്റുപാട് കാണുന്നു. ടെൻഷൻ ഫ്രീ. ആഹാരം കഴിക്കണമെങ്കിൽ കൃഷി വേണമെന്ന ബോധ്യം ലഭിച്ചു. പഠനത്തിലൂടെ കുറച്ച് അറിവും മൽസരപഠനത്തിലൂടെ ഒരു ജോലിയുമല്ല വേണ്ടത് പകരമോ മനുഷ്യത്വം മരവിക്കാത്ത ആരോഗ്യമുള്ള മനസ്സാണ് ഒരു വന് ലഭിക്കേണ്ടത് എന്ന് പഠിച്ചു. കൊറോണ നീ മിടുക്കിയാണ്. - സകലതും വെട്ടിപിടിക്കാൻ മൽസരം വച്ച് ഓടിയവരെ ഒറ്റ കുതിപ്പിൽ താഴെയിറക്കി. സത്പ്രവൃത്തികളായ പരസഹായം, കരുണ, ദയ, ആർദ്രത, സഹാനുഭൂതി അനുസരണ എന്നിവയെല്ലാം നേതാക്കളിൽ നിന്നും നിയമപാലകരിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും, കണ്ടു പഠിച്ചു. പുസ്തകത്തിൽ കേട്ടു പഠിച്ചവ പ്രവൃത്തിപഥത്തിൽ കണ്ടു. നല്ല പാഠങ്ങൾ അതിജീവനത്തിന് നമ്മെ സഹായിക്കും...

ആഷ്ലിൻ A
5A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം