സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വപ്നം

നാമിന്ന് കൊറോണ കാലഘട്ടത്തിൽ കൂടി കടന്നുപോകുന്നു. പല പ്രശ്നങ്ങളും നമുക്കു നേരിടേണ്ടിവരുന്നു അതിൽ ഏറ്റവും പ്രധാനം ഭക്ഷണക്ഷാമം. ഒരിക്കൽ വേണ്ടായെന്ന ചക്ക ഇപ്പോൾ വേണമെന്ന മട്ടായി . കൂട്ടിലടച്ചിട്ട കിളിപോലെയാണ് ഞങ്ങൾ. കൂട്ടിലടച്ച കിളിക്കുണ്ടാക്കുന്ന വേദന എത്രയധികമാണ്. സ്വാതന്ത്ര്യത്തിന്റെ മഹത്വവും മനസ്സിലായി. ഒരു അതിജീവനത്തിന്റെ കഥയാണ് ഈ Lockdown -ന്റെ പിന്നിലുള്ളത്. കാർഷിക വ്യവസായിക ഗതാഗത മേഖലകൾ നിശ്ചലമായി. പക്ഷേ കൃഷിമേഖലയെ ഓർക്കുമ്പോഴാണ് എനിക്കു സങ്കടം. എന്തെല്ലാം ലഭിച്ചാലും ഭക്ഷണമില്ലാതെ മുമ്പോട്ട് പോകാൻ സാധിക്കുകയില്ല. നാം സംഭരിച്ച ഭക്ഷ്യസാധനങ്ങൾ ഉണ്ടായിരുന്നതു കൊണ്ടാണ് നാമിതുവരെ അല്ലലില്ലാതെ കഴിയുന്നത്. മണ്ണും മനുഷ്യനും പരസ്പരം പൂരകങ്ങളാണ് 'മണ്ണിന്റെ മണമേറ്റു കുട്ടികൾ വളരണമെന്ന ഒരു ഉൾവിളി കൂടി ഈ കാലഘട്ടം നമുക്കു പകർന്നു തരുന്നു. എത്രമാത്രം വയലേലകളും ചെറിയ തോടുകളും നിറഞ്ഞതായിരുന്നു എന്റെ നാടെന്ന് എന്റെ അമ്മയുടെ വാക്കുകളിൽ നിന്ന് കേട്ടിട്ടുണ്ട്. വൈവിധ്യമാർന്ന ജീവജാലങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നും അമ്മ പറഞ്ഞു തന്നു. വികസനം വികസനമെന്ന പേരിൽ എല്ലാം ഇല്ലാതാക്കി. വയലുമില്ല. വെള്ളവുമില്ല. നമ്മുടെ ചു ചുറ്റുമുള്ളമുള്ള പുല്ലുകളും പുഴുക്കളുമെല്ലാം നമ്മുടെ മിത്രങ്ങളാണ് നമ്മുടെ നിസ്സാരത വൻ നാശങ്ങൾ വരുത്തിവയ്ക്കുന്നു. ഒന്നിച്ചു ഉണരാം ഒന്നിച്ചിറങ്ങാം മണ്ണിലേയ്ക്ക് . നഷ്ടപ്പെട്ടതിനെ നേടാം എടുക്കാം പണിയായുധങ്ങൾ, കിളയ്ക്കാം, വിതയ്ക്കാം, വളമിടാം, കൊയ്യാം മെയ്യോട് മെയ്യ് ചേർന്ന് വലിപ്പ ചെറുപ്പമില്ലാതെ നല്ലൊരു നാളേയ്ക്കായ്.....

സുരഭി BS
5A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം