സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/HS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അക്ഷരദീപം.......

1937 മെയ് 25 ന് സ്കൂൾ ആരംഭിച്ചു. മുവാറ്റുപ്പുഴയിലെ പള്ളിയ്ക്ക് അടുത്തു തന്നെ ഉണ്ടായിരുന്ന അരമനവക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. കണ്ടത്തിൽ പിതാവിന്റെ ജൂബിലി സ്മാരകമായിട്ടാണ് സ്കൂളിന് സെന്റ് അഗസ്റ്റ്യൻസ് എന്ന് പേര് നൽകി. 1948 ൽ ഡി.പി.ഐ.യിൽ നിന്നും ഫോം 4 അതായത് 8 -ാം ക്ലാസ് തുടങ്ങുവാൻ അനുവാദം ലഭിച്ചു. 37 കുട്ടികളോടുകൂടി ആരംഭിച്ച ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി നിയമിതയായത് സി.സെലിൻ സി.എം.സി,ആയിരുന്നു. 1953-1982 വരെസുദീർഘമായി 29 വർഷം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായിരുന്നത് സി.കാർമ്മൽ സി.എം.സി. ആയിരുന്നു. വളർച്ചയുടെ ഏറെ പടവുകൾ പിന്നീട്ട് ഈ സ്കൂളിന്റെ മാത്യസ്ഥാനത്ത് നിൽക്കുന്ന സി,കർമ്മലിന്റെ കാലത്താണ് ഈ വിദ്യാലയം പാഠ്യപാഠേൃതര രംഗത്ത് മികവിന്റെ പര്യായമായി മാറിയത്. കാർമ്മലമമയുടെ കുുലീനവും പ്രൗഢവുമായ നേത്യത്വത്തിന്റെ നല്ല നാളുകൾ ഒാർമ്മയിൽ സൂക്ഷിച്ചുകൊണ്ട് ആ ചരിത്രവഴികളിവൂടെ നീങ്ങട്ടെ.

വഴിത്താരയിലൂടെ......

1982-1984 വരെ പ്രധാന അദ്ധ്യാപികയായി ഈ സ്കൂളിനെ നയിച്ച സി.ബർണിസ്, 1984 മുതൽ 1994 വരെ നീണ്ട 10 വർഷം ഈ സ്കൂളിന്റെ നേത്യത്വനിരയിൽ ശോഭിച്ച സി.വിയാനി എന്നിവർ നല്ല നാളെയുടെ ആചാര്യ സ്ഥാനം അലങ്കരിച്ചവരാണ്.1987 ൽ ഈ സ്കൂളിന്റെ സുവർണ്ണ ജൂബിലിയിൽ എത്തിയപ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നിർണ്ണായക സ്ഥാപനമായി നമ്മുടെ സ്കൂൾ വളർന്നു കഴിഞ്ഞു. 1994 -മുതൽ സ്കൂളിനെ നയിച്ച സി.ജോസിറ്റയുടെ കാലത്ത് സ്കൂൾ കെട്ടിട്ടം പൊളിച്ച് പുതിയ കെട്ടിടം പണിതു.സ്കൂളിന്റെ ഇന്നത്തെ രൂപഭാവവും ഭംഗിയും പ്രൗഢിയും എല്ലാം കാണുന്ന പുതിയ തലമുറ, സ്കൂൾ മാനേജ്മെന്റ്,ഭാരവാഹികളായ പി.റ്റി,എ. നാട്ടുകർ എന്നിവരുടെ നിർലോഭമായ സഹകരണത്തെ എന്നും സ്മരിക്കേണ്ടതാണ്. ശാന്തവും ഹൃദ്യവുമായ ഇടപെടലുകളിലൂടെ ഏവരേയും കോർത്തിണക്കിയ സി,ബേസിലിന്റെ കാലത്താണ് ഈ സ്കൂളിന് ഹയർ സെക്കണ്ടറി സെക്ഷൻ അനുവദിച്ചത്.തുടർന്നു വന്ന സി,ജയറോസ് തന്റെ മികവുറ്റതും തിളക്കമാർന്നതുമായ വ്യക്തിത്വവും കർമ്മശേഷിയുംകൊണ്ട് ഈ സ്കൂളിനെ ഉന്നതിയിലേയ്ക്ക നയിച്ചു.ശേഷം സി. ലിസീനയും പ്രൻസിപ്പൽ സി.റാണിയും സ്കൂളിന്റെ ഉയർച്ചയൽ നിർണായകമായ പങ്ക് വഹിച്ചു.തുടർന്നുവന്ന സി.ആൻമേരി സ്കൂളിനെ മികവിന്റെ പടവുകൾ കയറ്റുന്നതിൽ അക്ഷിണം പ്രയത്നിച്ചു.പുതിയ സാരഥ്യം ഏറ്റെടുത്തിരിക്കുന്ന സി.ലിസ്മരിയ സ്കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിൽ പരിശ്രമിക്കുന്നു............