സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/ശബ്ദവീചികൾ
- "
-- കഥ - ശബ്ദവീചികൾ -->
സമയം മൂന്നു മണിയായി കാണും. പ്രസവ മുറിയിൽ അവൾ വേദന കൊണ്ട് പുളയുകയാണ്. ആ കരച്ചിൽ ആശുപത്രിയുടെ നിശബ്ദത മുറിക്കുന്നു. കുഞ്ഞു പുറത്തേക്ക് വരുന്നില്ല! സൂക്ഷ്മപരിശോധനയിൽ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി കണ്ടിരുന്നില്ല .അല്പസമയം കഴിഞ്ഞപ്പോൾ കരച്ചിൽ നിലച്ചു. സൂതികാലയം നിശബ്ദത വീണ്ടെടുത്തു. അതാ ഒരു കുഞ്ഞിന്റെ മധുരമൂറുന്ന നിലവിളി. വദനങ്ങളിൽ സന്തോഷം തിരയടിക്കുന്നു. എന്നാൽ ഈ ആഹ്ലാദം ക്ഷണിക നേരത്തേക്ക് മാത്രമുള്ളതായിരുന്നു. പ്രസവ മുറിയിൽ നിന്ന് ഡോക്ടർ പുറത്തുവന്നു." ആൺകുഞ്ഞ് ആണ്.കുഞ്ഞിന് ഒരു വിധത്തിലുള്ള പ്രശ്നവുമില്ല പക്ഷേ... ലിനി നമ്മെ വിട്ടു പോയിക്കഴിഞ്ഞു." സന്തോഷം തിരയടിച്ച വദനങ്ങൾ കണ്ണീരിൽ വിതുമ്പി. സ്വയം നിയന്ത്രിക്കാനാവാതെ ചിലർ പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു. ദുഃഖം ഘനീഭവിച്ച വികാരവായ്പോടെ ആണ് ഞാൻ അവിടെ നിന്നത്. ഇടയിൽ ഓരോ ചിന്തകൾ തള്ളിക്കയറി. ഇതേ ആശുപത്രിയിൽ എന്റെ കൂടെ നഴ്സായി പ്രവർത്തിച്ചതാണ് ലിനി. വളരെ കാത്തിരിപ്പിനു ശേഷമാണ് അവൾ ഒരു കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങിയത്. ആശുപത്രിയിലെ കൊറോണ തീവ്രപരിചരണ വാർഡിലെ ഏറ്റവും ദൃഢതയുള്ള പ്രവർത്തകയായിരുന്നു അവൾ. തന്റെ ഗർഭാവസ്ഥയെ പോലും വകവയ്ക്കാതെയാണ് അവൾ ഓരോ രോഗിയെയും ശുശ്രൂഷിച്ചത് . അവസാനം അവളും ആ രോഗത്തിന് തന്നെ കീഴടങ്ങി. ഒടുവിൽ അവൾക്ക് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. " കുഞ്ഞിന് ആപത്തൊന്നും സംഭവിക്കരുത്" അത് അതുപോലെ തന്നെ സംഭവിച്ചു. ഇനിയൊരു പുനർജന്മം കൂടി ആവശ്യമില്ല എന്ന രീതിയിൽ അവളുടെ ജീവാത്മാവിന് ഉള്ള മോക്ഷപ്രാപ്തി ഈശ്വരൻ നേർന്നിരിക്കണം. അനുശോചന പ്രസംഗത്തിൽ കേട്ടതുപോലെ അവളുടെ ഗർഭാവസ്ഥ വകവയ്ക്കാതെയുള്ള ഈ ശുശ്രൂഷയ്ക്ക് അതിര് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഒന്നും സംഭവിക്കാൻ ഈശ്വരൻ സമ്മതിക്കില്ല എന്ന ലിനിയുടെ അമിതമായ ആത്മവിശ്വാസം അവസാനം ആപത്തായിത്തീരുകയായിരുന്നു . വർഷങ്ങൾക്ക് ശേഷം ഇന്നും അവളുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന ശബ്ദവീചികൾ പ്രകമ്പനം കൊള്ളുമ്പോൾ നാടിന്റെയും വീട്ടുകാരുടേയും ഹൃദയത്തുടിപ്പുകൾ കൂടുന്നു.മിഴികളിൽ നീർത്തുള്ളികൾ തുളുമ്പുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |