സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ് ഡിസീസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് ഡിസീസ്

കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. അവിടെ നിന്നും ഇരുന്നൂറോളം രാജ്യങ്ങളിലേക്കു വൈറസ് വ്യാപനം നടന്നു ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച സംസ്ഥാനം കേരളലമാണ് കേരളത്തിൽ വൈറസ് സ്ഥിരീകരിച്ച ജില്ലാ തൃശൂർ. അതിനു ശേഷം ഇന്ത്യയിൽ ഉള്ള പല സംസ്ഥാനങ്ങളിലേക്കും ഈ വൈറസ് പടർന്നു പിടിച്ചു.ഇന്ത്യയിൽ ഇപ്പോൾ കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക് പെട്ടന്ന് പകരും. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയവയാണ് വൈറസ് ബാധയുടെ ലകഷ്ണങ്ങൾ. ഈ വൈറസിനെ നമുക്ക് തുരത്തണമെങ്കിൽ നമ്മൾ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൈകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ചു കഴുകണം, പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. വൈറസിന്റെ ലക്ഷണം കാണുമ്പോൾ തന്നെ ആശുപത്രിയിൽ പോകാതെ ദിശ പോലുള്ള ആരോഗ്യ പ്രവർത്തക സംഘടനയുമായി ബന്ധപെടുക. നമ്മൾ ഒത്തൊരുമിച്ചു നിന്നാൽ നമുക്ക് ഈ വൈറസിനെ ഈ ലോകത്തിൽ നിന്നു തന്നെ തുരത്തിയോടിക്കാം.

ദ്യുതീകൃഷ്ണ. വി. ആർ.
5 A സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം