സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ് ഡിസിസ് 2019

Schoolwiki സംരംഭത്തിൽ നിന്ന്
"
-- ലേഖനം - കൊറോണ വൈറസ് ഡിസിസ് 2019 -->

ലോകം മുഴുവൻ പടരുന്ന കോവിഡ്19 ബാധ ഫെബ്രുവരി വരെ കേരളത്തിൽ, ചൈനയിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളിൽ മാത്രം ഒതുങ്ങി നിന്നപ്പോൾ നമ്മൾ ആശ്വാസം കൊണ്ടു മാർച്ച് പിറന്നപ്പോൾ തന്നെ ഡൽഹിയിലും, തെലങ്കാനയിലും,ഇറ്റലിയിലും, ദുബായിലും പോയി വന്ന രണ്ടു പേരിൽ കൂടി കോവിഡ്19ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ്19 അത്രമാരകം അല്ലെങ്കിലും വ്യാപകമായി പകരുന്നതാണ് . കോവിഡ്19 ബാധിച്ചവരിൽ 80 ശതമാനത്തിലധികം പേർക്കും കുഴപ്പമില്ലാതെ ഭേദമാകും. 15 ശതമാനത്തോളം പേർക്ക് ന്യൂമോണിയ ബാധയുണ്ടാകും. 5 ശതമാനത്തോളം പേർക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വരും. പ്രായമായവരെയും പ്രമേഹം, കിഡ്നി, ഹൃദ് രോഗികളെയും രോഗം ബാധിച്ചാൽ മരണ സാധൃത കൂടുതലാണ്.

പ്രതിരോധ മാർഗം

കോവിഡ്19 വായുവിലൂടെ തനിയെ ദൂരത്തിൽ പകരുന്ന രോഗമല്ല. ഇത് പകരുന്നത് രോഗികളുമായി നേരിട്ടു സബർക്കപ്പെടുന്നതിലൂടെയാണ്. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവരുമായി അകലം പാലിക്കുക. ചുമക്കുബോഴും തുമ്മുബോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിക്കുക.



ഗായത്രി കെ.എസ്
6 D സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം