സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
"
-- ലേഖനം - അങ്ങനെ ഒരു കൊറോണക്കാലം -->


ലോകമിപ്പോൾ അഭിമുഗീകരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ നിന്നാണ് രോഗവ്യാപന്എം ഉണ്ടായതു. ഈ രോഗം പലരാജ്യങ്ങളിലേക്കും വ്യാപിച്ചു. അങ്ങനെ കൊറോണ ലോകത്തെ പിടിച്ചുകുലുക്കി. ഈ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇതുമൂലo ലോകത്തിലാദ്യമായി ഒളിമ്പിക്സ് മാറ്റിവെച്ചു. ആരാധനാലയങ്ങൾ നിശ്ബ്ധം. വിമാനതാവളങ്ങൾ അടച്ചു. എല്ലാത്തരം കടകൾ നിശ്ചലമായി. കോറോണയെ പ്രധിരോധിക്കാൻവേണ്ടി എല്ലാ രാജ്യങ്ങളിലും ലോക്കഡോൺ പ്രഖ്യാപനം നടത്തി. 2020 മാർച്ച്‌ 16 ഇന് ഗവേഷകർ ഈ വൈറസിനെ കോവിദഃ 19 എന്ന് നാമകരണം ചെയ്ത്. കൊറോണ വൈറസ് ഡിസീസസ് എന്നാണ് കോവിദഃ 19 ഇന്റെ പൂർണരൂപം. ഈ വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടം എന്നാണ് കൊറോണ വൈറസിന്റെ വിശേഷണം. ഇത് ഒരു വ്യക്തിയുടെ ശരീരസ്രവത്തില്നിന്നും മറ്റൊരു വ്യക്തിയിലേയ്ക് ബാധിക്കുന്നു. സസ്തിനികളുടെ ശ്വസനസംവിധാനങ്ങളെ ഈ വൈറസ് ബാധിക്കുന്നു. സാർസ്, മെർസ് എന്നീ രോഗങ്ങൾക്കു കാരണമായതും കൊറോണ വൈറസ് തന്നെ.

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന pani, കടുത്ത ചുമ, ജലദോഷം, അസാധാരണ വിധത്തിലുള്ള ക്ഷീണം, ശ്വാസതടസ്സം, ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുക, ഛർദി ഇവയൊക്കെയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ. വൈറസ് പടരുന്നത് :വായുവിൽ തെറിക്കുന്ന ശരീരസ്രവത്തിലൂടെ, വൈറസ് ബാധിതനെ സ്ഫർശിക്കുന്നതിലൂടെ, വൈറസ് ബാധിതർ തോട്ട വസ്തുക്കളിലൂടെ

വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ (WHO)നിർദ്ദേശങ്ങൾ :സോപ്പും വെള്ളവും ഉപയോഗിച്ചു കയ്കൾ വൃത്തിയായി കഴുകുക. വ്യക്തി ശുചിത്തം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവ്വൽ ഉപയോഗിച്ച് മുഖം മറയ്ക്കുക, പുറത്തുപോകുമ്പോൾ 1 മീറ്റർ അകലം പാലിക്കുക, മറ്റു വ്യക്തികളിലേയ്ക് രോഗം പടർത്തിരിക്കുക, പനിയോ ജലദോഷമോ ഉള്ള ആളുകളുമായുള്ള സമ്പർക്കാം ഒഴിവാക്കുക, മത്സ്യം മാംസം മുട്ട തുടങ്ങിയവ നന്നായി വേവിച്ചു കഴിക്കുക, വളർത്തു മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക.

സർക്കാർ പറയുന്ന നിർദ്ധേശങ്ങളും WHO യുടെ നിർദ്ധേശങ്ങളും പാലിക്കുക.വ്യക്തി ശുചിത്വമാണ് വൈറസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം.ഈ വൈറസിന് എതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.ആ ശ്രമത്തിനു വിജയം കാണട്ടെ

നിപ്പ, പ്ളേഗ്, ഒബോളോ എന്നിങ്ങനെയുള്ള രോഗങ്ങളേ പ്രതിരോധിച്ച നമ്മൾ ഈ വൈറസിനെയും പ്രതിരോധിക്കും, ഒറ്റകെട്ടായി.


അനാമിക മത്തായി
7 B സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം