സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/മാലിന്യ മുറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ മുറ്റം

ഭൂമീദേവി തന്നെയാണെനിക്കെന്റെ പെറ്റമ്മ
സ്വർഗ്ഗതുല്ല്യമാണെനിക്ക് അമ്മയുടെ മടിത്തട്ട്
മലിനമാക്കാനനുവദിക്കില്ല ഞാൻ ആരെയും
ഈ മടിത്തട്ടിൽ പിറന്നവർക്ക് എണ്ണമില്ലാ കണക്കുമില്ലാ
ഇവിടെ വസിക്കുന്നവരെല്ലാം അതിന് അംശത്തിൻ ഒരംശം മാത്രം
കണ്ടാൽ അറക്കുന്ന തെരുവുകളും
അറിയാതെയെങ്കിലും മൂക്കടഞ്ഞുപോകുന്ന ദുർഗന്ധവും
മാലിന്യ മുക്തമെന്നത് നാവിൻ തുമ്പിലെ അക്ഷരം മാത്രമായ്
ഒന്ന് നീ ഓർക്കുക മനുഷ്യാ! നീ ചെയ്യുന്നതെല്ലാം നിനക്ക് തന്നെ വിന
വൃക്ഷങ്ങളെയും ചെടികളെയും കത്തിനശിപ്പിച്ചും ഫാക്ടറികൾ പണിതും
ശുദ്ധവായുവും ജലാശയങ്ങളും മലിനമാക്കി
അശുദ്ധമാം കുപ്പി വെള്ളം വാങ്ങി കുടിക്കുന്ന നാം
ശുദ്ധവായുവും കുപ്പിയിലാക്കുമോ??
ചിന്തിക്കേണ്ട സമയമായ്
നിന്റെ ഓരോ ചുവടും കർമ്മവും മരണത്തിലേയ്ക്കുള്ളതെന്നോർക്ക നീ
നിൻ രക്ഷയ്ക്കായ് ചൂടിയ കുടയും പിഞ്ചിത്തുടങ്ങിയെന്നോർത്തോളു നീ
നിൻ കുരുന്നുകൾക്ക് പിച്ചവെക്കാൻ ഈ മാലിന്യ മുറ്റം മതിയോ???
ഈ മാലിന്യ മുറ്റം മതിയോ നിൻ അന്ത്യവിശ്രമത്തിനായ് ???
 

നന്ദന ബി
6B സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത