സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/അനുഭവ കുറിപ്പ്

അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
   എന്റെ പേര് എയ്ഞ്ചൽ ജെ . ഞാൻ 4  ക്ലാസ്സിലാണ് പഠിക്കുന്നത് കൊറോണ എന്ന മഹാ മാരി വന്നതോടെ എന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു . കൊറോണ എനിക്ക് വല്ലാത്തൊരു അനുഭവം തന്നെയാണ്.കൊറോണ എനിക്ക് വലിയ ദുഖവും എന്നാലും ചെറിയ സന്തോഷവും പങ്കിടുന്നു .2 മാസത്തെ വെക്കേഷൻ എന്ന് എത്തും എന്ന് കാത്തിരിക്കുമ്പോഴാണ് ഇതാ പെട്ടെന്ന് തന്നെ സ്കൂൾ അടക്കുകയും പരീക്ഷകൾ മാറ്റി വക്കുകയും ചെയ്യുന്നത് .അതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട് .പരീക്ഷ ഇല്ലല്ലോ സ്കൂളിൽ പോകേണ്ട . ഞാൻ ആഗ്രഹിച്ചത് പോലെ വെക്കേഷൻ നേരത്തെ എത്തി . ഇനി എവിടെയൊക്കെ പോകാം അടിച്ചു പൊളിക്കാം എന്നൊക്കെ വിചാരിച്ചു .ഞാൻ  അറിഞ്ഞില്ല കൊറോണ എന്നെ കൂട്ടിൽ അടച്ചു കിളിയെ പോലെ ആകുമെന്ന് .അതിൽ എനിക്ക് വളരെ സങ്കടമുണ്ട് അതുമല്ല കൂട്ടുകാരികളെ നേരത്തെ പിരിഞ്ഞതിലും അധ്യാപകരെ പിരിഞ്ഞതിലും വളരെ അധികം സങ്കടമുണ്ട് .എന്തൊക്കെ ആഗ്രഹിച്ചത് വെക്കേഷൻ ആകട്ടെ അടിച്ചു പൊളിക്കാം എന്നൊക്കെ . എന്നാൽ ഇപ്പോഴാ അതെല്ലാം ഒരു സ്വപ്നം മാത്രമാണെന്ന് തോന്നുന്നത് .എന്നാലും അതിനേക്കാൾ ഉപരി കഴിക്കാൻ ആഹാരം ഉണ്ടെങ്കിൽ പോലും അത് തൃപ്തി ആകും വിധം എന്നെ പോലെ 4 ക്ലാസ്സുകാരിക്ക് എന്തെങ്കിലും വാങ്ങി കഴിക്കണ്ട  അതുകൊണ്ട് അടുത്തുള്ള കടയിൽ മുട്ടായി വാങ്ങാൻ പോയപോഴേ കട ശൂന്യം എന്നെ ആശങ്കയിലാക്കി മാറ്റി .എന്നാൽ ചെറിയൊരു ആശ്വാസമെന്നത് പള്ളിയിൽ പോകുമ്പോഴെങ്കിലും വെളിയിൽ ഒന്നും ഇറങ്ങാവുന്നതാണ് എന്നാൽ അതുമില്ല പള്ളിയിൽ പോലും പോയിക്കൂടാ അത്രക്കും ധര്മസങ്കടത്തിലാക്കി ഈ കൊറോണ എനിക്കും എന്റെ കുടുംബത്തിലുള്ളവര്കും യാതൊരു ആപത്തും ഉണ്ടായിട്ടില്ല എന്നാലും ഈ ലോകത്ത് ഉള്ള എത്ര പേരുടെ ജീവനെടുക്കുകയും ഈ രോഗത്തിന്റെ അടിമത്വത്തിൽ കിടത്തുകയും ചെയ്തിരിക്കുന്നു .ഈലോകത്തുള്ള ഡോക്ടർ , നേഴ്സ് ,പോലീസ് സൈനികർ അങ്ങനെ നിരവധി ആളുകൾ നമുക്കായി പോരാടുന്നത് കാണുമ്പോൾ അവരൊക്കെ എന്റെ ജീവിതത്തിലെ മുതൽ കൂട്ടുകളായി കാണുന്നു . ഈ വെക്കേഷൻ കാലത്ത് കുഞ്ഞു വാവകളുമായി കളിക്കുന്നത് . എന്നാൽ അതുപോലും കഴിയുന്നില്ല .എന്നാൽ ഇതിൽ നിന്നെല്ലാം തെല്ലാശ്വാസം നൽകുന്ന ആ ചെറിയ സന്തോഷമെന്നത് കുടുംബത്തിൽ എല്ലാവരോടൊപ്പം ഒരുമിച്ചിരിക്കുന്ന ആ സുന്ദര നിമിഷങ്ങളാണ് എല്ലാവരുമായി വൈകുന്നേരങ്ങളിൽ ഒരുമിച്ചിയുന്നു ചായ കുടിക്കുന്നതും സംസാരിക്കുന്നതുമൊക്കെ വീട്ടുകാരുമായി ഗാഢ ബന്ധം പുലർത്തുന്നു . ഏതു നേരവും 'അമ്മ അടുത്തുണ്ട് .ഏത് വരെയും കളിക്കാത്ത പല കളികളും സഹോദരങ്ങളുമായി കളിക്കുന്ന വിവിധ തരം പലഹാരങ്ങളും 'അമ്മ ഉണ്ടാക്കി തരുന്നുണ്ട് . അങ്ങനെ ഈ വെക്കേഷൻ കൂടെ പുലർത്തുന്ന ഒരു സുന്ദര നിമിഷങ്ങളാണ് കൊറോണ എനിക്ക് തന്നത് . ദൈവത്തോട് കൂടുതലായി പ്രാർത്ഥിക്കാൻ കൊറോണ എന്നെ പഠിപ്പിച്ചു .വീട്ടുകാരുമായി ഇരിക്കുമ്പോൾ ടി വി യെ തന്നെ ഞാൻ മറന്നു വീട്ടിൽ ആയിരിക്കുമ്പോൾ എന്റെ കഴിവുകളെ വീട്ടുകാരുടെ മുൻപിൽ പ്രേദര്ശിപ്പിക്കാൻ എനിക്ക് കഴിഞ്ഞു . അങ്ങനെ കൊറോണ എന്റെ ജീവിതത്തിൽ  എനിക്ക് ഒട്ടേറെ പുതുമകൾ തന്നെയാണ് പകർന്നു നൽകിയത്.
ഏഞ്ചൽ ജെ
4 D സെന്റ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം