സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി-5(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയും എല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളി ൽ നിന്ന് ഏറെ വ്യത്യസ്തമാക്കി. പ്രപഞ്ച പരിണാമത്തിന്റെ ഒരുഘട്ടത്തിൽ ജീവന്റെ ആദ്യ കണം ഭൂമിയിൽ നാമ്പെടുത്തു. ലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനിടയിൽ ഭൂമി ഇന്ന് കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദ സുന്ദരമാക്കി തീർത്തു. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ട് കഴിയുന്ന വാസസ്ഥലങ്ങളും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം. ആധുനിക കാഴ്ചപ്പാട് അനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകൾ ഇല്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്വം കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കല്പത്തിന് ചേർന്നവയാണ്. ഏതൊരു ജീവിയുടെയും ജീവിതം അവരുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ യെ ആധുനികമനുഷ്യനെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വഭാവഗുണങ്ങൾ നഷ്ടപ്പെട്ടു പ്രെ കൃതിയുടെ താളം തെറ്റുന്നു. ഒരു ജീവിയുടെ ജീവിതചക്രം അതിന്റെ സ്വഭാവസവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്ക് വഹിക്കുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്ത സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്ന എന്നു പറയാം. ഒരു ജീവിയോ അതിന്റെ ആവാസവ്യവസ്ഥയെ വലയം ചെയ്തിരിക്കുന്നതും അവൾ പ്രവർത്തിക്കുന്നതുമായ ഭൗതികവും രാസ പരവും ജൈവപരവും ആയ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. എന്നാൽ ഊർജ്ജത്തിന്റെയും പദാർത്ഥത്തിന്റെയും അവയുടെ സവിശേഷതകളുടെയും ശേഖരം എന്നാണ് ഭൗതികശാസ്ത്രവും രസതന്ത്രവും പരിസ്ഥിതിയെ നിർവചിക്കുന്നത്. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റയോ വികസനത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതു പരിസ്ഥിതിയിൽ സാമൂഹിക പരിസ്ഥിതിയും ആണെന്ന് തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യ ശാസ്ത്രം പരിസ്ഥിതി നിർവഹിച്ചിരിക്കുന്നത്. മൂലത്തിൽ പരിമിതികളുള്ള ഒരു കൂട്ടം ചരങ്ങൾ ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി എന്നാണ് ഗണിതശാസ്ത്ര വീക്ഷണം. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുഹൃത്ത് ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികൾ തമ്മിലുള്ള ബന്ധവും അവർക്ക് അജീവിയ ഘടകങ്ങളും ആയുള്ള ബന്ധം പരിസ്ഥിതി സ്വാധീനിക്കുന്ന ഘടകങ്ങൾ അത്രേ. എന്നാൽ കമ്പ്യൂട്ടർ സയൻസ് ഒരു കമ്പ്യൂട്ടിംഗ് സംവിധാനത്തെയും പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ മുഴുവൻ പരിസ്ഥിതി എന്നത് കൊണ്ട് സൂചിപ്പിക്കുന്നു.

Alphy merry Anu
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം