സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ചരിത്രം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയുള്ള 5 മുൽ 10 വരെ ക്ലാസുകളിലെ കുട്ടികളെ ഉൾകൊള്ളിച്ചുകൊണ്ട് സയൻസ് ക്ലാബ്ബ് പ്രവർത്തനം സജീവമായി നടത്തി വരുന്നു. 2017, 2018, 2019 വർഷങ്ങളിൽ തുടർച്ചയായി സംസ്ഥാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞു.
2019-20 അധ്യയന വർഷം ഈ സ്കൂളിലെ ഫിറോസ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥി ചെന്നെ യിൽ വച്ച് നടന്ന സൗത്ത് ഇന്ത്യ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ അവതരിപ്പിച്ച് പ്രത്യേക പ്രശംസയും ഗ്രേസ് മാർക്കും നേടിയിരുന്നു.സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെ അധികരിച്ച് ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ അധ്യയന വർഷവും ഒന്നിലേറെ റിസർച്ച് ടൈപ്പ് പ്രോജക്ടുകൾ സമയബന്ധിതമായി നടത്തി റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. സ്കൂൾ തല ശാസ്ത്രമേളകൾ, വിവിധ പ്രായക്കാരായ കുട്ടികളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള സെമിനാർ, ശാസ്ത്ര ക്വിസ് എന്നി എല്ലാ വർഷവും നടത്തി വരുന്നു.2018-19 അധ്യന വർഷം ഈ സ്കൂളിലെ ഗൗരി നന്ദന കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന തല ബാലശാസ്കോൺഗ്രസിൽ പങ്കെടുത്തു.ഇൻസ്പെർ അവാർഡിൻ്റെ കാര്യത്തിൽ തിളക്കമുള്ള പ്രകടനം ഈ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളായ കുട്ടികൾ നിരന്തരം കാഴ്ച്ചവെയ്ക്കുന്നു. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ ഇവിടെ നിന്ന് 9 കുട്ടികൾ ഇൻസ്പെയർ അവർ ഡിന് അർഹരായി.