സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ/അക്ഷരവൃക്ഷം/രോഗവിമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവിമുക്തി

ഇരുപതുനൂറ്റാണ്ടുകളിലായി പരന്നു കിടക്കുന്ന ജീവിതകാലഘട്ടം, ലക്ഷകണക്കിന് തസ്തികകളിൽ കോടിക്കണക്കിനു സാധ്യതകൾ, വിചിത്രവും വിവിധവുമായ പരിണാമപരമ്പരകൾ.

      ജീവിതത്തിനും ജീവനും ഭീഷണി ആയി രോഗങ്ങളും പകർച്ചവ്യാധികളും വരുമ്പോൾ അതിനൊപ്പം നീങ്ങി അതിനെ ഇല്ലായ്മ ചെയ്യുവാൻ മനുഷ്യരാശിക്ക് സാധിക്കുന്നു. ഇങ്ങനെ ബഹുദം സംഘീർണമായ രോഗചരിതത്തെ സാരാംശങ്ങൾ ചോർന്നുപോകാതെ അനുപാതബോധവും രഞ്ജനൈപുണ്യവും കാരുണ്യ സ്പർശ്ശനവും അനുപദം ദീക്ഷിച്ചു അടക്കി ഒതുക്കി ചിമിഴിൽ അടച്ചു ലോകത്തിനു സമ്മാനിക്കുക എന്ന കൃത്യം ഒന്നാം കിടയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എത്രകണ്ട് ആയാസകരമായിരിക്കുമെന്നു എടുത്തു പറയേണ്ടതില്ല. ആ സ്ഥിതിക്ക് ലോകം മുഴുവൻ ഒരു രോഗമുക്തിക്കു വേണ്ടി ഒന്നാകേണ്ടത് അത്യാവശ്യമാണ് എന്ന വസ്തുത തിരിച്ചറയണ്ട സമയമാണിത്.. ബൃഹത്തും മഹത്വവുമായ പലതിനെയും ആസ്പദമാക്കി ലളിതവും സംഷിപ്തവുംമായ ഒട്ടധികം സംരംഭങ്ങൾ നിർമിക്കേണ്ടിഇരിക്കുന്നു ജീവിതം മുളപൊട്ടുന്നതും തളിർക്കുന്നതും പൂക്കുന്നതും എല്ലാം ഈ ലോകത്താണ്. മനുഷ്യ വികാസത്തിന്റെ ഓരോ ചുവടുവയ്പ്പിനും അടിത്തറ ആരോഗ്യമുള്ള സമൂഹമാണ്. നമ്മുടെ നാട്ടിലെ ജനസമൂഹത്തെ അജ്ഞാതയിൽ നിന്നും വിജ്ഞതയിലേക്ക് ആനയിക്കാൻ നിലവാരമേറിയ പരിശ്രമങ്ങൾ പ്രയോഗിക്കുന്നതാണ് അപകടം നിറഞ്ഞ കുറുക്കു വഴികളേക്കാൾ ഉപകരിക്കുക.

    കൊറോണ പോലെ ഇത്രയും വലിയ മഹാമാരിയെ സംയോജിതമായി നേരിടാൻ ഏവർക്കും സാധിക്കട്ടെ.

അലീന സണ്ണി
ക്ലാസ്സ് 9 സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം