സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട് . അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളേയും ഒരു പരിധി വരെ തടയാൻ കഴിയും . ഭക്ഷണത്തിനും മുൻപും ശേഷവും കൈകൾ നന്നായി കഴുകുക . ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌കോ തൂവാലയോ ഉപയോഗിക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഇത് സഹായിക്കും. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലസന്ദർശനം ഒഴിവാക്കുക, രോഗബാധിതരിൽ നിന്ന് സാമൂഹിക അകലം പാലിക്കുക, രോഗികളുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക, മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത് , ചീപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക, മലവിസർജനത്തിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക, സമീകൃത ആഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക , മുട്ടയും , പഴങ്ങളും, പച്ചക്കറികളും , മുളപ്പിച്ചപ്പയർ വർഗങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപെടുത്തുക . ഇത് രോഗപ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കും . കണ്ണ് , മൂക്ക്, വായ എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക . 7 -8 മണിക്കൂർ ദിവസവും ഉറങ്ങുക . ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക

അഫ്‌ലഹ് .വി .എ
4 എ സെൻറ് .തോമസ് എൽ .പി .എസ്‌. പാലയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം