സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ ശുചിത്വപരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വപരിപാലനം

ഇന്നത്തെ സമൂഹത്തിൽ ശുചിത്വത്തതിനുള്ള പങ്ക് വളരെ വലുതാണ്.ശുചിത്വം പലതരത്തിലുണ്ട്.വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം, പരിസ്ഥിതി ശുചിത്വം തുടങ്ങിയവ. ഇവയ്ക്കെല്ലാം തുല്യപ്രധാന്യമാണ് നൽകേണ്ടത്. ഓരോ വ്യക്തിയും എപ്പോഴും കാത്തുസൂക്ഷിക്കേണ്ടതാണ് വ്യക്തി ശുചിത്വം. ഒരു സമൂഹത്തിലെ എല്ലാ വ്യക്തിയും വ്യക്തി ശുചിത്വം പാലിക്കണം. എന്നാൽ മാത്രമേ അവിടെ സാമൂഹിക ശുചിത്വം ഉണ്ടാവുകയുള്ളൂ. പരിസ്ഥിതിബോധം ഉള്ള ഏതൊരുവ്യക്തിയും പരിസ്ഥിയെ ശുചിയായി സൂക്ഷിക്കുന്നതിൽ മുൻനിരയിലുണ്ടാകും. ഈ പ്രകൃതിയെ മലിനമാക്കുന്നത് നാം മനുഷ്യർ തന്നെ ആണ്. അതിനാൽ തന്നെ പ്രകൃതിയെ ശുചിയാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തവും നമുക്കുതന്നെയാണ്. പ്രകൃതിയിലെ പക്ഷിമൃഗാദികൾ ഒന്നും പ്രകൃതിയെ മലിനമാക്കുന്നില്ല. മനുഷ്യരാശിയാണ് പ്രകൃതിയാകുന്ന അമ്മയെ കുത്തി നോവിക്കുന്നത്.വ്യക്തി ശുചിത്തിൽ നിന്നേ സാമൂഹിക ശുചിത്വവും പരിസ്ഥിതി ശുചിത്വവുമെല്ലാം ഉടലെടുക്കുകയുള്ളൂ. ശുചിത്വമില്ലായ്മരുടെ ഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. പകർച്ചവ്യാധികളും മാരകഅസുഖങ്ങളുമെല്ലാം ഉടലെടുക്കുന്നത് ശുചിത്വമില്ലായ്മയിൽ നിന്നുമാണ്. അതിനാൽ നമുക്കെല്ലാവർക്കും ശുചിത്വത്തോടെ മുന്നേറാം. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കാൻ നമുക്ക് കഴിയണം.



ദ്രൗപതി . എം .നമ്പൂതിരി
10 സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം