സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ രോഗ പ്രതിരോധത്തിന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധത്തിന്നായി

നേരം പരുപര വെളുത്തു. തന്റെ പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു രാമു പതുക്കെ നടക്കാൻ ഇറങ്ങി. അപ്പോൾ ഏതാണ്ട് സമയം 8.30 ആയിരുന്നു. നടത്തത്തിനിടയിൽ ആണ് ഒരു കാര്യം രാമുവിന്റെ ശ്രദ്ധയിൽ പെട്ടത്. എല്ലാ ദിവസവും വളെരെ ഏറെ തിരക്കു ഉണ്ടായിരുന്ന ദാമോദരൻ ചേട്ടന്റെ ചായക്കട അടഞ്ഞു കിടക്കുന്നു. കാര്യം ഒന്നും പിടികിട്ടാതെ രാമു തലങ്ങും വിലങ്ങും ഒരാളെ എങ്കിലും കാണുമോ എന്ന് അന്വേഷിച്ചു.എന്നാൽ അവിടെ ഒരാളെ പോലും കാണാൻ കഴിഞ്ഞില്ല.എന്തായാലും നടക്കാൻ ഇറങ്ങിയതല്ലേ കുറച്ചു കൂടി നടന്നെകാം. രാമു മനസ്സിൽ തീരുമാനിച്ചു.അൽപ ദൂരം കഴിഞ്ഞപ്പോൾ ഒരു ചേട്ടനെ രാമു കണ്ടു. "എന്താ ചേട്ടാ വഴിയിൽ ആളുകൾ ഒന്നും ഇല്ലല്ലോ "രാമു ചോദിച്ചു."കോറോണ അല്ലെ അതാ ആരും പുറത്ത് ഇറങ്ങി നടക്കാത്തതു. രോഗത്തെ പ്രതിരോധിക്കാൻ ആളുകൾ എല്ലാരും വീടുകളിൽ തന്നെയാണ്". അപ്പോഴാണ് രാമു ഇന്നലെ കണ്ട വാർത്ത ഓർക്കുന്നത്. എല്ലാവരും ഒറ്റകെട്ടായി വീട്ടിൽ ഇരിക്കണം എന്ന് വാർത്തയിൽ കണ്ടകാര്യം രാമു മറന്നു പോയി. ആ നാട്ടിലെ ഒരു സാമൂഹിക പ്രവർത്തകൻ ആയിരുന്നു അദ്ദേഹം. കാര്യത്തിന്റെ ഗൗരവം രാമുവിന് അറിയില്ല എന്ന് മനസിലാക്കിയ അയാൾ എല്ലാം വിശദമായി രാമുവിനു മനസിലാക്കി കൊടുത്തു. താൻ ചെയ്തത് ഒരു വലിയ തെറ്റാണ് എന്ന് മനസിലാകിയ രാമു അദ്ദേഹത്തോട് നന്ദി പറഞ്ഞിട്ട് വീട്ടിലെക്കു മടങ്ങി. വീട്ടിൽ ചെന്ന രാമു തന്റെ ഭാര്യയെയും മക്കളെയും അടുക്കൽ വിളിച്ചു നടന്നത് എല്ലാം പറഞ്ഞു. വീട്ടിൽ ഇരിക്കാതെ ഇറങ്ങി നടന്ന താൻ ഈ സമൂഹത്തിൽ രോഗം വർധിപ്പിക്കാൻ കാരണം ആയെന്നു വെരും. എന്റെ സമൂഹത്തെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ ഞാനും ഒരു പങ്കു വഹിക്കണം. രോഗ പ്രതിരോധത്തിന്നായി ഞാനും എന്റെ കുടുംബവും ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ വീട്ടിൽ തന്നെ കഴിയും എന്ന് രാമു തീരുമാനിച്ചു...



മെൽവിൻ മാർട്ടിൻ
5 B സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ