സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് അഥവാ കോവിഡ്-19

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസാണ് ലോകമെങ്ങും പടർന്നുപിടിച്ചത്. കോവിഡ്-19 എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത് എന്ന ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കൊറോണ വൈറസ് നെതിരെ ഇതുവരെ വാക്സിൻ കണ്ടു പിടിച്ചിട്ടില്ല.കൊറോണാ വൈറസിനെ നിയന്ത്രിക്കാനായി ലോകമെങ്ങുമുള്ള രാഷ്ട്രത്തലവന്മാർ നന്നായി പരിശ്രമിക്കുന്നുണ്ട്. കൊറോണ വൈറസ് എങ്ങനെയാണ് പകരുന്നത്?

ശരീര ശ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന ശ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടാകും.വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ള അവരിലേക്ക് വൈറസ് എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുകയോ ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പടരും.വൈറസ് ബാധിച്ച ആൾ സ്പർശിച്ച വസ്തുക്കളിലും വൈറസിനെ സാന്നിധ്യം ഉണ്ടാകാം അതിനാൽ ആ വസ്തുക്കളിൽ സ്പർശിക്കുന്ന വേറൊരു വ്യക്തിക്കും ആ വൈറസുകൾ പകരാൻ സാധ്യതയുണ്ട്.
കൊറോണ വൈറസ് രോഗ ലക്ഷണങ്ങൾ.
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാൻ സാധിക്കും. ഈ 14 ദിവസമാണ് ഇൻക്യൂബേഷൻ പീരിയഡ് എന്ന് അറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകാം. തുമ്മൽ , ചുമ , മൂക്കൊലിപ്പ് , ക്ഷീണം , തൊണ്ട , വേദന എന്നിവയും ഉണ്ടാകും. വൈറസ് തീവ്രമായി കഴിയുമ്പോൾ ന്യൂമോണിയ , ശ്വാസതടസ്സം എന്നിവയും ഉണ്ടാകും.

കൊറോണാ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?
1, വൈറസ് ബാധിച്ച ഒരാൾ തൊട്ട് വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാമെന്നതിനാൽ ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോ തൊടുന്നത് തടയണം.
2, മാസ്ക്കുകൾ ഉപയോഗിക്കണം.
3, കൈകൾ ഇടയ്ക്കിടയ്ക്ക് നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം.
4, സാമൂഹിക അകലം പാലിക്കണം
5, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം.
വീട്ടിലിരിക്കു... സുരക്ഷിതരാകൂ...

ടെസ്സ എൽസ വിനോജ്
8 ബി സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം