ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വായനദിനം 2024

വായനയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തി വീണ്ടുമൊരു വായനോത്സവം .വരാപ്പുഴ സെന്റ് ജോസഫ്‍സ് ഹൈസ്കൂളിൽ വായനവാരാചരണം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിനി ഐ എ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും അവരെ സ്നേഹപൂർവ്വം കരങ്ങളിലെടുത്ത് വായിക്കാനും തീരുമാനമെടുത്തു കൊണ്ട് കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. കുമാരി ആഞ്ചലീന വായനയുടെ വസന്തത്തെ പ്രകീർത്തിക്കുന്ന കാവ്യാലാപനം നടത്തി. വായനവാരത്തിലെ ആദ്യദിനമായ ഇന്ന് ജൂൺ 19 ന് വായനയുടെ മഹാത്മ്യം എന്ന വിഷയത്തെക്കുറിച്ച് കവിതാരചനാ മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായും യുപി വിഭാഗം കുട്ടികൾക്കായി വായനമത്സരവും നടത്തി വിജയികളെ കണ്ടെത്തി.