സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ലോക്ഡൗൺ ഒരു ജീവപാഠം
ലോക്ഡൗൺ ഒരു ജീവപാഠം.....
പ്രതീക്ഷിക്കാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം എല്ലാവരും, ലോകം മുഴുവനും കടന്നുപോകുന്നത്. ആദ്യമൊക്കെ ഈ ലോക്ഡൗണിനോട് പൊരുത്തപ്പെടാൻ ഏവർക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇതെല്ലാം രോഗം ബാധിച്ച ഒത്തിരി പേർക്കും, എന്തിന്, ഈ ലോകം മുഴുവനും വേണ്ടിയുള്ളതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഏവരുടെയും മനസ്സിൽ ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കണേ എന്ന പ്രാർത്ഥനകൾ ആയിരുന്നു. ഞങ്ങൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വിനോദത്തിനുള്ള ഒരു തടസ്സമാണ് ഈ ലോക്ഡൗൺ കാലഘട്ടം. ഏതൊരു സാഹചര്യത്തോടും നാം പൊരുത്തപ്പെടണമല്ലോ. പ്രകൃതിയോട് കൂടുതൽ ഇണങ്ങാനും, പ്രകൃതിയെ കൂടുതൽ സ്നേഹിക്കാനും, മാതാപിതാക്കന്മാരെ സഹായിക്കാനും ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യാനും ഉള്ള ഒരു അവസരമാക്കി മാറ്റിയിരിക്കുകയാണ് ഈ ലോക്ഡൗൺ കാലം ഭൂരിഭാഗം വിദ്യാർഥികളും. വീട്ടിലെ ഒരു മൂലയിൽ പൊടിപിടിച്ചിരിക്കുന്ന പുസ്തകങ്ങളിലെ പൊടി തട്ടിത്തെറിപ്പിച്ച് വായനയിലേക്ക് മടങ്ങിപ്പോകാം. കുടുംബ ബന്ധങ്ങൾ ദൃഢമാക്കാം. ജോലി,പഠന തിരക്കുകൾ കൊണ്ട് നഷ്ടപ്പെട്ടുപോയ കുടുംബബന്ധങ്ങളെ നമുക്ക് ദൃഢമാക്കാം. വീട്ടിൽ പച്ചക്കറി തൈകൾ നട്ട് വിഷരഹിത ഭക്ഷണം നമുക്ക് ആസ്വദിക്കാം. അങ്ങനെ പരിസ്ഥിതിയെ നമുക്ക് പരിപാലിക്കാം. ഈ രോഗത്തിൽ നിന്ന് ഏവരും മുക്തരായി ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കുവാൻ സാധിക്കട്ടെയെന്ന് പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം