സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കൊറോണാ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ അനുഭവങ്ങൾ

ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ നിന്നും പുറപ്പെട്ടുവന്ന ഒരു ദുരന്തമാണ് കൊറോണ (കോവിഡ് 19). വുഹാനിൽ ഈ ദുരന്തത്തിൽ ആയിരങ്ങളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. അവിടെ നിന്നും ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഈ ദുരന്തം വ്യാപിച്ചു. നാം ജീവിക്കുന്ന ഈ കൊച്ചു കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദുരന്തത്തിൽ നിന്നും കരകയറാൻ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാറും ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചറും ഡോക്ടർമാരും നഴ്സുമാരും പോലീസിൽ സേവനമനുഷ്ഠിക്കുന്നവരും മറ്റു സാമൂഹികസേവകരും കഠിനമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യമായി അവർക്ക് നന്ദി പറയാം. ഈശ്വരന്റെ സ്നേഹവും അനുഗ്രഹവും പ്രാർത്ഥിക്കാം.

കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ജപ്പാനിലും ഒക്കെ മരണസംഖ്യ കൂടിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലും രോഗികളുടെ എണ്ണം കൂടിവരികയാണ്.

പ്രധാനമായും ശ്വാസനാളത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത് .ജലദോഷം, ന്യൂമോണിയ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ വൈറസ് ബാധ ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. സൂചന ലഭിച്ചയുടൻ കേരളത്തിലെ ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. അതുകൊണ്ട് കേരളത്തിൽ ഭീകരാന്തരീക്ഷം ഇനിയും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു .

കോവിഡ് 19 നെ പ്രതിരോധിക്കാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും ഗവൺമെൻറ് നന്നായി തന്നെ ചെയ്തു പോരുന്നു. കോവിഡ് 19 നെ തുരത്താനുള്ള സർക്കാരിന്റെ ഏറ്റവും വലിയ ആശയമായിരുന്നു ലോക്ഡൗൺ.

ലോക്ഡൗൺ എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങളും അനുഭവങ്ങളും നേടിത്തന്നു .ആദ്യമായി തന്നെ ഒത്തൊരുമിച്ചുള്ള ഒരു കുടുംബ പ്രാർത്ഥന. എന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും കാരണം ഈശ്വരനാണ്. വീട്ടുകാർ ഒരുമിച്ചുള്ള സ്നേഹസംഭാഷണങ്ങളും ഭക്ഷണം പങ്കിടലും വളരെ സന്തോഷത്തോടെ ആസ്വദിക്കുന്നു.

പങ്കുവെയ്പ്പ് എന്താണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു .ഇല്ലായ്മ എങ്ങനെ നേരിടാം എന്നും വിശപ്പ് എന്താണെന്നും ഞാൻ തിരിച്ചറിഞ്ഞു. "പയ്യെത്തിന്നാൽ പനയും തിന്നാം" എന്ന പഴഞ്ചൊല്ല് ഇന്നത്തെ ഈ ജീവിതത്തിൽ ഓർക്കാൻ പറ്റിയതാണ്. സ്നേഹം എന്ന വാക്കിന്റെ അർത്ഥം ഞാനറിഞ്ഞു. അപ്പോഴാണ് എന്റെ മനസ്സിൽ തെളിഞ്ഞത് "സമ്പത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം". ഞങ്ങൾ അങ്ങനെ ചെറിയ ഒരു പച്ചക്കറി തോട്ടത്തിന് തിരിതെളിച്ചു. പപ്പ രാവിലെ തോട്ടം നനയ്ക്കുമ്പോൾ അമ്മ അടുക്കളയിലായിരിക്കും. ഞങ്ങൾ അപ്പോൾ വീട് വൃത്തിയാക്കുകയാവും. കോവിഡ് 19 ഒരു വിനാശകാരി ആണെങ്കിലും എല്ലാ വീടുകളിലും സന്തോഷം വന്നണഞ്ഞു.


എലിസബത്ത് അനഘ സി ജെ
8 A സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം