സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ശുചിക്കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിക്കുട്ടൻ
പ്രിയ കൂട്ടുകാരെ കൊ റോണ കാരണം കൂട്ടുകാരെല്ലാം വീട്ടിൽ തന്നെ ആണല്ലോ അവധിക്കാലം ആഘോഷിക്കുന്നത്.എന്നാൽ നമ്മുക്ക് ഒരു കഥ കേൾക്കാം

ഒരിടത്ത് ഒരു രാജ്യത്ത്അതി സുന്ദരനായ ഒരു ഭൂതം പിറന്നു. കൊറോണ ഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരു കണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായി രുന്നു.കൊറോണ ഭൂതം പിടിപ്പെടുന്നവർ ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും പിന്നെ ശ്വാസതടസവും ചുമ്മയും പനിയും വിറയലുമായി കിടപ്പിൽ ആവും. ഇത്രയുമായാൽ കൊറോണ ഭൂതത്തിന് സന്തോഷമാകും.
ഒരിക്കൽ കൊറോണ ഭൂതത്തിന് ഒരാഗ്രഹം ലോകം ചുറ്റി സഞ്ചരിക്കണം എന്നും അനേകരെ പിടിക്കൂടണം എന്ന് കൊതി തോന്നി. അവർ പാട്ടും പാടി നാടായ നാടുകളെല്ലാം അലയാൻ തുടങ്ങി അവർ പോയ നാടുകളിലെല്ലാം ആയി രങ്ങൾ മരിച്ചുവീണു പള്ളിക്കൂടങ്ങൾ എല്ലാം അടച്ചിട്ടു.ആ ഭയകരെന്റെ മുന്നിൽ നാട്ടുകാർ പേടിച്ചു വിറച്ചു. ഭൂതം ചുറ്റി കറങ്ങി ശുചിന്ദ്രത്തെ ശുചിക്കുട്ടന്റെ വീട്ടിൽ എത്തി എപ്പോഴും ശുചിയായി നടക്കുന്ന ശുചിക്കൂട്ടുനെ ഒന്ന് കുരുക്കണം എന്നായിരുന്നു മോഹം.അപ്പോൾ ശുചിക്കുട്ടൻ മുഖത്ത് ഒരു മാസ്ക് വെച്ചു വരുന്നത് ഇപ്പോൾ ഇവനെയും ഇവന്റെ കുടുംബത്തേയും പിടികൂടാൻ പറ്റിയ സമയമാണ്. ഭൂതം അവന്റെ അടുത്ത് ചെന്നു.എന്നാൽ ശുചിക്കുട്ടൻ ഇറയത്ത് വെച്ചിരുന്ന ലിക്വഡ് സോപ്പും വെള്ളവും ഉപയോഗിച്ച് നല്ല വൃത്തിയായി കൈ കാലുകൾ കഴുകി വീട്ടിൽ പ്രവേശിച്ചു. ഇതു കണ്ട ഭൂതം നാണിച്ച് തല താഴ്ത്തി ഒറ്റയോട്ടം. ശുചിക്കുട്ടൻ അത് കണ്ടു ചിരിച്ചു.


കൂട്ടുകാരെ ഈ കഥ വായിച്ച് ഇതിലെ ശുചിക്കുട്ടന്റെ ശുചിത്വം നമ്മുക്കും പാലിക്കം.
റോസ് ഷിന്റോ
6 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ