സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂവും പൂമ്പാറ്റയും

നന്ദി പുരം എന്ന ഒരു കൊച്ചു ഗ്രാമത്തിൽ കിച്ചു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ എല്ലാവർക്കും അവനെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു ദിവസം അവന്റെ കൂട്ടുക്കാരൻ അവന് സൂര്യകാന്തി ചെടിയുടെ വിത്ത് കൊടുത്തു അത് അവൻ തന്റെ പൂന്തോട്ടത്തിൽ പാകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ വിത്ത് മുളച്ച് കുറെ സൂര്യകാന്തിച്ചെടി വന്നു. ഇത് കണ്ടപ്പോൾ അവന് ഒത്തിരി സന്തോഷമായി അവൻ ദിവസവും അവർക്ക് വെള്ളo നൽകി എന്നും രാവിലെ അവൻ അവരുടെ അടുത്ത് എത്തി അവരെ താലോലിക്കുകയും ചെയ്യും കുറച്ച് നാൾ കഴിഞ്ഞ് അതിൽ നിറയെ പൂക്കൾ വിരിഞ്ഞു . അന്ന് മുതൽ കുറെ പൂമ്പാറ്റകളും വന്നു തുടങ്ങി അവൻ അവരുടെ കൂടെ കളിക്കാൻ തുടങ്ങി എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ പൂമ്പാ കളെ കാണുന്നില്ല അവന് സങ്കടമായി അവൻ സൂര്യകാന്തിയുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞു. അപ്പോഴാണ് അവൻ അത് കണ്ടത് ചെടി നിറയെ കുഞ്ഞു പുഴുക്കൾ അവന് അത് സഹിച്ചില്ല. അവൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തെത്തി. അമ്മ അവനെ ആശ്വസിപ്പിച്ചു. എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആ പുഴുക്കളെ കാണാതി വീണ്ടും മനോഹരമായ പൂമ്പാറ്റകൾ അവന്റെ തോട്ടത്തിൽ എത്തി അവന് ഒത്തിരി സന്തോഷമായി അപ്പോഴാണ് അമ്മ പറഞ്ഞത് അവന് ഓർമ്മ വന്നു ആ പുഴുക്കൾ കുറച്ച് കഴിയുമ്പോൾ മനോഹരമായ പൂമ്പാറ്റകൾ ആ കുമെന്ന് അവൻ അപ്പോൾ അമ്മു പൂമ്പാറ്റയെയും പൂക്കളെക്കുറിച്ച് ഓർത്തു അവൻ വീണ്ടും ആ പൂമ്പാറ്റകളുടെ കൂടെ കളിക്കാൻ തുടങ്ങി

ഇമ്മാനുവേൽ
1 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ