സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പുഴയെ സംരക്ഷിക്കൂ .....

Schoolwiki സംരംഭത്തിൽ നിന്ന്
പുഴയെ സംരക്ഷിക്കൂ .....

ജലം എന്നത് എല്ലാവർക്കും അത്യാശ്യമായ ഒന്നാണ്. ഭൂമിയിലെ ജലാംശങ്ങളാണ് പുഴകൾ. മഴവെള്ളവും, തോടുകളും,അരുവികളും ചേർന്നാണ് പുഴകൾ ഉണ്ടാകുന്നത്. പുഴകൾ ഒരു പ്രകൃതിസ്രോതസ്സാണ്. നമ്മുടെ കേരളത്തിൽ അനേകം പുഴകളുണ്ട്. വലിയ നീളത്തിൽ കാണുന്ന പുഴകളെയാണ് നദികൾ എന്ന് പറയുന്നത്. പുഴകൾ ഇപ്പോൾ മലിനമായിക്കൊണ്ടിരിക്കുകയാണ് . മലിനീകരണം ഇന്നത്തെ ലോകത്തിൽ ഒരു പ്രേശ്നമാണ്. അത് തടയാൻ പല മാർഗങ്ങളും നമുക്കിടയിലുണ്ട്. ആശുപത്രികളിലെയും, ഹോട്ടലുകളിലെയും, ഓടകളിലേയും, വേസ്റ്റുകളും, മലിനമായ വസ്തുക്കളും പുഴകളിൽ തള്ളാതിരിക്കുക. അനാവശ്യമായ മണൽവാരൽ പുഴകളെ മലിനപ്പെടുത്തുക തന്നെ ചെയ്യും. മൃഗങ്ങളെയും മറ്റുജീവികളെയും പുഴയിൽ കുളിപ്പിക്കാതിരിക്കുക. പുഴകളുടെ വശങ്ങളിൽ മരം നട്ടുപിടിപ്പിക്കുന്നത് പുഴകളുടെ സംരക്ഷണത്തിന് നല്ലതാണ്. മലിനീകരണങ്ങൾ തടയാനായി പുഴയോരങ്ങളിൽ പോസ്റ്റുകൾ നിർബന്ധമായി വേണം. മീൻ പിടിക്കുന്ന ആളുകൾ പുഴയിൽ വിഷം കലർത്തുന്നത് അപകടമാണ്. അതിനാൽ അവ തടയണം. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ പുഴകളെയും, നദികളെയുമെല്ലാം നമ്മുക്ക് സംരക്ഷിക്കുവാൻ സാധിക്കും.

ആരാധ്യ ഐ പി
2 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം