സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം

ദൈവം നട്ടുനനച്ചു വളർത്തുന്നു ഒരു പൂന്തോട്ടമാണ് ഈ ലോകം അതിൽ മൊട്ടിട്ട് വളർന്ന് മറ്റുള്ളവർക്ക് കാഴ്ചക്ക് ആനന്ദവും സുഗന്ധവും പരത്തുന്ന ഓരോ മുല്ല പൂവാണ് നമ്മൾ എല്ലാവരും .കുറച്ച് നാളുകൾ മാത്രം മാണ് മുല്ലപ്പൂവിന്റെ ആയുസ്സ് .തന്റെ നന്മകൾ മറ്റു ഉള്ളവർക്ക് പകർന്ന് മുല്ല കൊഴിഞ്ഞു പോകുന്നു. ഈ ജീവിതം നമുക്ക് ആസ്വദിക്കാനും അഘോക്ഷിക്കാനും സാധിക്കണം.പുതുതായി ഉണ്ടാകുന്ന ഓരോ പൂമൊട്ടിലും ഒരു പിടി സ്വപ്നങ്ങൾ തോട്ടക്കാരൻ കെട്ടി ഉയർത്തുന്നു. വേണ്ടുവോളം വളരാം, പടരാം പൂവിടാം .....
നക്ഷത്രങ്ങൾ രാത്രിയിൽ ജ്വലിച്ചു നിൽക്കുന്ന് പോലെ നമ്മുടെ ജീവിതവും ജ്വലിച്ചു നിൽക്കണം. സ്വപ്നങ്ങൾ കൂരിരുട്ടിലും നമ്മെ വഴി കാട്ടുന്ന നില വെളിച്ചമായി മാറുമ്പോൾ സുഗന്ധം പരത്തുന്ന മുല്ലപ്പു പോലെ നമ്മുടെ സന്തോഷങ്ങൾ മാറ്റിയെടുക്കാം. കണ്ണിരിന്റെ ഉറവയിൽ നിന്നും ജലം സ്വീകരിച്ച് വളർത്തുന്ന മുല്ലവള്ളികൾ ....... തേനൂറുന്ന പൂക്കൾ വിടർത്തുന്നതു പോലെ നമുക്ക് വിടരാം..... പൂവിടാം നമ്മുടെ ഒരു ലോകം നമുക്ക് ചുറ്റിലും സൃഷ്ട്ടിക്കാം .
ഒരായിരം മുല്ലപ്പൂക്കൾ വിടരുന്ന ഒരു മനോഹരമായ പൂന്തോട്ടം മായി നമ്മുടെ ലോകം മാറ്റിയെടുക്കാം

ആറാഹ് .എസ് .കാച്ചപ്പിള്ളി
8 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം