സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കുഞ്ഞിപൂമ്പാറ്റ .....

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിപൂമ്പാറ്റ .....

കുഞ്ഞിറോസാപ്പൂവിന്റെ കുഞ്ഞിതളുകളിൽ ഒളിച്ചിരുന്നു കുഞ്ഞിപൂമ്പാറ്റ രാവിലെ എഴുന്നേറ്റ് പൂവിളികളിൽ നിന്ന് പൂവുകളിലേക്കു പറക്കാൻ തുടങ്ങി . അമ്മപ്പൂമ്പാറ്റ വിളിച്ചു  : " മോളേ തേൻ തേടാൻ വാ " . കുഞ്ഞിപൂമ്പാറ്റ മിണ്ടിയില്ല . വൈകുന്നേരമായിപ്പോഴേക്കും അമ്മപൂമ്പാറ്റ തേനുമായി തിരിച്ചെത്തി .അമ്മപൂമ്പാറ്റ കുഞ്ഞിപൂമ്പാറ്റയെ വിളിച്ചു : " മോളേ ..... തേൻ കുടിക്കാൻ വാ . അതുകേട്ടപ്പോൾ കുഞ്ഞിപൂമ്പാറ്റ തുള്ളിച്ചാടി . അമ്മയുടെ അടുത്തെത്തി , അമ്മ തേൻ തരൂ എന്ന് കൊഞ്ചികൊണ്ടു പറഞ്ഞു . അപ്പോൾ അമ്മപൂമ്പാറ്റ പറഞ്ഞു : " മോളെ തേൻകുടിക്കാനൊരു പ്ലാവില കൊണ്ടുവാ ,തേൻ പ്ലാവിലയിൽ ഒഴിച്ചുതരാം ". അപ്പോൾ കുഞ്ഞിപൂമ്പാറ്റ പറഞ്ഞു : " എനിക്ക് വയ്യമ്മേ " . പ്ലാവില കൊണ്ടുവരാതെ തേൻ തരില്ലെന്ന് മനസിലാക്കിയ കുഞ്ഞിപൂമ്പാറ്റ പ്ലാവിൻചോട്ടിലെത്തി . കുഞ്ഞിപൂമ്പാറ്റ കുന്നിക്കാല് വേദനിച്ചു .പ്ലാവിൻ ചുവട്ടിലെ കുഞ്ഞിക്കല്ലിൽ തടി ചിറകു വേദനിച്ചു . പ്ലാവിലയുമായി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുഞ്ഞിപൂമ്പാറ്റക്ക് അമ്മ വയറുനിറയെ കൊടുത്തു . തേൻ കുടിച്ചു ഏമ്പക്കം വിട്ട കുഞ്ഞിപൂമ്പാറ്റയോട് അമ്മ പറഞ്ഞു :": അമ്മ ഒത്തിരി കഷ്ട്ടപ്പെട്ടിട്ടാണ് ഇത്തിരി. തേനെങ്കിലും കിട്ടുന്നത് .അതുകൊണ്ട് നാളെ മുതൽ മോളും അമ്മയോടൊപ്പം തേൻ കുടിക്കാൻ വരണം " . പിറ്റേന്ന് അമ്മോയോടൊപ്പം. തേൻതേടി കുഞ്ഞിപൂമ്പാറ്റയും പുറപ്പെട്ടു .


ഹെനാസ് ഷൈജൻ
2 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം