സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കാക്കമ്മയുംകുഞ്ഞുങ്ങളുംപിന്നെകോറോണവൈറസും

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കമ്മയും കുഞ്ഞുങ്ങളും പിന്നെ കോറോണ വൈറസും.

കൂട്ടുകാരെ,കഥ കേൾക്കാൻ ഇഷ്ടമല്ലേ. ഞാൻ ഒരു കഥ പറയട്ടെ എന്റെ കഥയുടെ പേരാണ്

"കാക്കമ്മയും കുഞ്ഞുങ്ങളും പിന്നെ കോറോണ വൈറസും."


ഒരിടത്ത് ഒരിടത്ത് അങ്ങ് ദൂരെ ഒരു മനോഹരമായ കാട് ഉണ്ടായിരുന്നു. കാടിനു പേരുമുണ്ടയിരുന്നു പഞ്ചാരക്കാട്.പ ഞ്ചാരക്കാട് വളരെ സുന്ദരിയായിരുന്നു.കാട് നിറയെ പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു.അവർ നല്ല കൂട്ടുകാരായിരുന്നു.വലിതും ചെറുതുമായ അനേകം വൃക്ഷങ്ങളും കാട്ടിൽ ഉണ്ടായിരുന്നു.അതിൽ ഒന്നിലായിരുന്നു നമ്മുടെ കാക്കമ്മയുടെ താമസം.തീറ്റതേടി തിരിച്ചെത്തിയാൽ പക്ഷികളും മൃഗങ്ങളും കാട്ടിൽ ഒത്തുചേരും.അവർ നാട്ടിലെ വിശേഷങ്ങൾ പരസ്പരം പറയും.കൂടാതെ പാട്ടും ഡാൻസും കളിയും ചിരിയുമായി അവർ അവരുടെ മനസ്സിനെ സന്തോഷിപ്പിക്കും.ഇവരുടെ സ്നേഹം കണ്ട് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മിന്നാമിന്നികളും സന്തോഷിച്ചിരുന്നു.ഒരു ദിവസം തീറ്റതേടാൻ പോയ കാക്കമ്മ വളരെ വിഷമിച്ചായിരുന്നു തിരികെ വന്നത്.കാക്കമ്മയുടെ മക്കൾ കാര്യം ചോദിച്ചു.കാക്കമ്മ പറഞ്ഞു.മക്കളെ, നാട് മുഴുവനും കോവിഡ് 19 ആണ്
നമുക്ക് ഇന്ന് ആഹാരംകുറച്ച്മാത്രമേ കിട്ടിയുള്ളൂ.എന്താണമ്മേ,ഈ കോവിഡ്-19.കാക്കമ്മ മക്കളോട് പറഞ്ഞു.2019ൽ ചെെയിൽ കണ്ടെത്തിയ ഒരുപകർച്ചവ്യാധിയാണ് മക്കളേ ഈ കോവിഡ് എന്നരോഗം,കൂടാതെ ഈരോഗം പരത്തുന്നത് ഒരു വെെറസ് ആണ്.ഈ വെെറസിന്റെ പേരാണ് കൊറോണ വെെറസ് അമ്മേ അമ്മേ ഈ'പ്രളയം'അതജീവിച്ചതുപോലെ കൊറോണയും നമ്മൾ അതിജീവിക്കുമോ? കാക്കകുഞ്ഞുങ്ങൾ കാക്കയോട് ചോദിച്ചു.തീർച്ചയായും.ഗവ; പറയുന്നകാര്യങ്ങൾ മനുഷ്യൻ അനുസരിച്ചാൽ ഈ രോഗത്തെ നമ്മുടെ രാജ്യത്തുനിന്നും നമുക്ക് തുരത്താം.ഈപകർച്ചവ്യാധിക്ക് മരുന്നില്ലമക്കളേ കാക്കപറഞ്ഞു.,പിന്നെ മനുഷ്യൻ എന്ത്ചെയ്യും? മക്കൾ ചോദിച്ചു.കാക്കപറഞ്ഞു വ്യക്തിശുചിത്വം പാലിക്കണം കൂടാതെ സാമൂഹികഅകലം പാലിക്കണം.കൂട്ടംകൂടിനീൽക്കാൻ പാടില്ല.തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ വായ തൂവാലഉപയോഗിച്ച് മറക്കുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,ഉപയോഗശേഷം അത് കത്തിച്ചുകളയുക.വായിലും മൂക്കിലും കെെകൾകൊണ്ട് തൊടാതിരിക്കുക തുടങ്ങിയ കുറച്ച് കാര്യങ്ങൾ ചെയ്താൽ മാത്രം മതി.കാക്കയുടെ കുഞ്ഞുങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ കൊതിയായി.കാക്കമ്മപറഞ്ഞു പരിസരശുചിത്വം പാലിക്കുന്നതിൽ മനുഷ്യർക്ക് പണ്ടേമടിയാണ്.അവരുടെ പരിസരം എല്ലാദിവസവും വൃത്തിയാക്കുന്നത് ഞാനാണ്.
എന്നാലും വീണ്ടും വീണ്ടും അവർ വൃത്തികേടാക്കും വ്യക്തി ശുചിത്വത്തെകുറിച്ചും പരിസര ശുചിത്വത്തെ കുറിച്ച് രണ്ടാം ക്ലാസ്സിലെ ടീച്ചർ പഠിപ്പിക്കുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട് ഇതിൽ നമുക്ക് അഭിമാനിക്കാനും സന്തോഷിക്കാനും ഒരു കാര്യവും ഉണ്ട് മക്കളെ, എന്താണമ്മെ മക്കൾക്ക് അറിയാൻ കൂടുതൽ ആകാംഷയായി കാക്കമ്മ പറഞ്ഞു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയാണെന്നാണ് പറയുന്നത് അതിൽ നമ്മുടെ കൊച്ചു കേരളത്തിൽ ഗവൺമെൻ്റും ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാം ഒറ്റക്കെട്ടായി അവരുടെ ജീവനും ജീവിതവും മറന്ന് മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കുന്നു. അപ്പോൾ അതുവഴി പറന്ന് വന്ന തത്തമ്മ നാടുകാണാൻ പോകുന്ന വിവരം കാക്കയോടു പറഞ്ഞു. കാക്കമ്മ പറഞ്ഞു നീ തിരിച്ചു വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് നല്ല വണ്ണം കഴുകണം. കൂടാതെ അണുക്കളെ കൊല്ലുന്ന മരുന്നും കൈകളിൽ പുരട്ടണം. ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കുറച്ച് അകലെയായി അമ്മേ..... അമ്മേ... വിശക്കുന്നമ്മേ എന്നുള്ള തേങ്ങലും. കാക്കമ്മ അങ്ങോട്ട് ചെന്നു നേക്കിയപ്പോൾ കണ്ട കാഴ്ച വളരെ യധികം വേദനിപ്പിക്കുന്നതായിരുന്നു. എന്തെന്നോ?ചേതനയറ്റ അമ്മയുടെ മാറിൽ അമ്മിഞ്ഞ പാലിനു വേണ്ടി കരയുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണ് കണ്ടത്. കാക്കമ്മ ഓർത്തു ഇതു പോലെ ആയിരിക്കുമോ ചൈനയിൽ മനുഷ്യൻ അനുഭവിച്ച ദുരിതം. കാക്ക കൂട്ടിലേക്ക് അണ്ണാൻ കുഞ്ഞിനെയും എടുത്ത് കൊണ്ട് പോന്നു.സ്വന്തം മക്കൾക്ക് ഒപ്പം വളർത്തി.മക്കളോട് കാക്കമ്മ പറഞ്ഞു.ഇതാണ് കേരള ഗവൺമെന്റും അന്യസംസഥാനത്തിലുള്ള മക്കളോടും കാണിച്ച കരുണ. മക്കളേ ഇനി നമ്മുക്ക് കുളിക്കാൻ പോകാം. കാക്കമ്മയും മക്കളും കുളിച്ചു കൊണ്ടിരുന്നുമ്പോൾ കാക്ക പറഞ്ഞു. നമ്മൾ കുളിക്കുന്നതു കണ്ടാൽ മനുഷ്യൻ നമ്മളെ കളിയാക്കും കാക്ക കുളി എന്നു പറഞ്ഞു. പക്ഷേ ഒരു ദിവസം എത്രയോ പ്രാവശ്യമാണ് നമ്മൾ കുളിക്കുന്നത്. നമ്മൾ ശുചിത്വം പാലിക്കുന്നത് കൊണ്ട് കേറോണ വൈറസ് നമ്മുടെ അടുത്ത് വരില്ല. അല്ലേ അമ്മേ.... കാക്ക കുഞ്ഞുങ്ങൾ പറഞ്ഞു. കൂട്ടിലേക്ക് തിരിച്ചു വന്ന കാക്ക പറഞ്ഞു മക്കളേ ഞാൻ നാടു വരെ ഒന്നു പോയിട്ടു വരാം. അങ്ങനെ കാക്കമ്മ മാസ്ക്ക് ധരിച്ച് യാത്രയായി.കാക്ക സെന്റ്.ജോസഫ് സ്കൂളിന്റെ പൂമുഖത്തുള്ള പൂമരത്തിൽ വന്നിരുന്നു. കുട്ടികളും ടീച്ചർമാരും സിസ്റ്റർമാരും ഇല്ലാത സ്ക്കൂൾ മുറ്റം. കാക്കമ്മയ്ക്ക് സങ്കടം തോന്നി.റോഡുകളിൽ ആരും ഇല്ല കടകൾ ഇല്ല വാഹനങ്ങൾ ഇല്ല. കാക്കയ്ക്ക് മനസ്സിലായി ലോക്ക് ഡൗൺ ആണെന്ന്. രോഗികൾ ആശുപത്രികളിലും വീടുകളിലും ആയി കഴിയുന്നു. കാക്ക കൂട്ടിലേക്ക് തിരിച്ച് പറക്കുന്നതിനിടയിൽ ആരോഗ്യ മന്ത്രിയായ "ടീച്ചറമ്മ"മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടു.നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും നമ്മൾ ഈ രോഗത്തെ തുടച്ചു നീക്കും. കൂടാതെ കേരളത്തിൽ സമൂഹ വ്യാപനം ആയിട്ടില്ല. ഇതു കേട്ടതും കാക്കമ്മക്ക് സന്തോഷമായി. കൈയ്യിൽ കിട്ടിയ ആഹാരവുമായി കാക്കമ്മ കൂട്ടിലേക്ക് പറന്നു. എന്റെ കഥ ഇവിടെ പൂർണമാകുന്നു. നന്ദിയുടെ ഒരു വാക്ക്. ഏറ്റവും ബഹുമാനം ഉള്ള ഗവൺമെന്റ്. ഊണും ഉറക്കവും രോഗികൾക്ക് വേണ്ടി മാറ്റി വച്ച ആരോഗ്യ പ്രവർത്തകരേ രാജ്യത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കുന്ന പോലീസുകാരെ പലവിധത്തിലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവരെ നല്ലവരായ മനുഷ്യരെ നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ

"ബിഗ് സല്യൂട്ട് "

മെറിൻ വിൽ‌സൺ
2 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ