സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ.......

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ.......

കോവിഡ് - 19 എന്ന കൊറോണ വൈറസിനെ നമുക്ക് അതിജീവിക്കണം. ലക്ഷക്കണക്കിന് ജീവൻ അപഹരിച്ച കൊറോണ വൈറസ്
എന്ന മഹാമാരിയെ നമുക്ക് നേരിടണം. വ്യക്തി ശുചിത്വം പാലിക്കാനും , പ്രകൃതിയുടെ സന്തുലനം സംരക്ഷിക്കാനും , ഇതര ജീവികളുടെ ആരോഗ്യവും നിലനിൽപ്പും അപകടത്തിലാക്കും വിധമുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കാനും മനുഷ്യരാശിയെ ഒർമ്മപ്പെടുത്തുകയാണ് പ്രകൃതി. പ്രകൃതി സർവചരാചരങ്ങളുടെയും സ്രഷ്ടാവാണ്. സൂക്ഷ്മ ജന്യ സാന്നിധ്യമായ കൊറോണ വൈറസിന്റെ ആക്രമണത്തിനു മുന്നിൽ മനുഷ്യർ എത്ര ദുർബലരും നിസ്സഹായരുമാണ് എന്നത് രോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.
      ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇപ്പോൾ സമയത്തിനെതിരായ മത്സരത്തിലാണ്. ഈ മഹാമാരിക്ക് പ്രതിവിധി കണ്ടെത്തി, ജനങ്ങളെ മരണത്തിൽ നിന്ന് സംരക്ഷിക്കുകയും ഫലപ്രദമായ വാക്സിൻ കണ്ടു പിടിക്കുകയും ചെയ്യണം. കൊറോണ വൈറസിന് ഇതുവരെ വാക്സിൻ കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ഈ ദുരിതകാലം അതിജീവിച്ചു കഴിഞ്ഞ് സാമ്പത്തിക മാന്ദ്യം, വ്യക്തി ജീവിതതടസങ്ങൾ തുടങ്ങിയവയെ അഭിമുഖീകരിക്കേണ്ടതുണ്ട്. കോവിഡ്- 19 പടർന്നു പിടിക്കുമ്പോൾ അതിർത്തികൾ അടച്ചും, സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിച്ചും, നടപ്പാക്കിയും , രോഗ വ്യാപനം തടയാനുള്ള തത്രപ്പാടിലാണ് ലോക രാഷ്ട്രങ്ങൾ. കോവിഡ് - 19-ന്റെ ഭീഷണിയിൽ രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ ത്തുടർന്ന് മലനീകരണം കുത്തനെ കുറഞ്ഞതും വന്യജീവികൾ നഗരപ്രദേശങ്ങളിലേക്ക് കടന്നു വരുന്നതും, മനുഷ്യൻ പ്രകൃതിയിൽ എത്ര വ്യാപകമായ കയ്യേറ്റമാണ് നടത്തിയത് എന്നതിന്റെ ഒരു വലിയ സൂചനയാണ്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിലയിരുത്താനുള്ള അവസരം കൂടിയാണ് കോവിഡ്- 19- ന്റെ വ്യാപനക്കാലം. മറ്റു ജീവജാലങ്ങൾ ക്കൊപ്പമാണ് നാം ഭൂമി പങ്കിടുന്നത് എന്ന കാര്യം ഓരോരുത്തരും തിരിച്ചറിയണം.
         അനുദിനം മരണസംഖ്യ വർധിച്ചുക്കൊണ്ടിരിക്കുകയാണ്. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് കൂടുതൽ ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്.
കേരളത്തിലെ മിക്ക ജില്ലകളിലും ഈ വൈറസ് ആക്രമണം ഉണ്ടായിരുന്നു. ജാഗ്രതയോടുള്ള മുൻകരുതലുകളാണ് ഒരു പരിധി വരെ ഈ രോഗത്തെ പിടിച്ചുകെട്ടാൻ സഹായിച്ചത്.
ഓരോ മണിക്കൂർ ഇടവിട്ട് സോപ്പോ സാനിറ്റെെസറോ ഉപയോഗിച്ച് കൈകൾ നല്ലവണ്ണം വൃത്തിയാക്കണം. വീടുകളിൽ നിന്നും പുറത്തിറങ്ങാതെയും ആൾക്കൂട്ടത്തിൽ നിന്നും വിട്ടു നിന്നും കൊറോണയെ പ്രതിരോധിക്കാം. കൂടാതെ വിദേശങ്ങളിൽ നിന്നും മടങ്ങി വന്നവർ ക്വാറന്റയ്നിൽ കഴിയുന്നതു മൂലം ഇത് സമ്പർക്കത്തിലൂടെ പകരാതെ തടയാമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.
കോവിഡ്- 19 അതിജീവിക്കുന്നതിനു വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവരെയോർത്തെങ്കിലും ഈ പറയുന്ന കാര്യങ്ങൾ പാലിച്ചും ശീലിച്ചും കോവിഡ്- 19- നെ നമുക്ക് അതിജീവിക്കാം എന്ന് പ്രത്യാശിക്കുന്നു.
 

ഗായത്രി മനോജ്
VIII A സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം