സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പാഠങ്ങൾ

    കോവിഡ് 19എന്ന മാരകമായ രോഗം നമ്മുടെ ഇടയിൽ പടർന്നു പിടിച്ചിരിക്കുന്ന ഒരു കാലഘട്ടം ആണല്ലോ ഇത്. മനുഷ്യൻ പലവിധത്തിലും ജീവജാലങ്ങളെയും പ്രകൃതിയെയും ഉപദ്രവിക്കുന്നത് കൊണ്ട് മനുഷ്യന് ആവശ്യമായ ഒരു ശിക്ഷയാണ് ഇത് എന്ന് പറയാം. എന്നാൽ അതിലുപരി മനുഷ്യമനസ്സിനെ ഭയത്തിന്റെയും കരുതലിന്റെയും പാതയിലൂടെ നയിച്ച ഒന്ന് എന്നും പറയാം. നിപ്പ, എച്ച് വൺ എൻ വൺ, പക്ഷിപ്പനി, കോവിഡ് 19........ പുതിയ പുതിയ രോഗങ്ങളാണ് ഒന്നിനുപുറകെ ഒന്നായി ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഈ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാനുള്ള മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് ഭയാനകമായ കാര്യം. നിപ്പ വൈറസിനെ ഒറ്റക്കെട്ടായി ഓടിച്ച് ആശ്വാസത്തോടെ നിൽക്കുന്ന കേരളത്തിലേക്ക് അടുത്ത വില്ലനായി എത്തിയിരിക്കുകയാണ് കോവിഡ്19 . പൊതുവേ കുട്ടികളെയും, പ്രായമായവരെയും, പ്രതിരോധശേഷി കുറഞ്ഞവരെയും ആണ് ഈ രോഗം ആക്രമിക്കുന്നത്. ഏറ്റവും ഭയാനകമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്.
                  ജലദോഷം മുതൽ സാർസും, മെർസും പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നവയാണ് കൊറോണ വൈറസു കൾ. കൊറോണ വൈറസ് അവരുടെ കൂട്ടത്തിൽ ഏറ്റവും പുതുതായി ജനിതക മാറ്റം സംഭവിച്ച രൂപപ്പെട്ട വൈറസ് ആണ് കൊറോണ വൈറസ്. കൊറോണ വൈറസ് എന്നതിന്റെ ചുരുക്കപ്പേരാണ് കോവിഡ് 19. ഇന്നുവരെ കോവിഡ് 19 എന്ന മാരകമായ രോഗം കാരണം ജീവൻ പൊലിഞ്ഞവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കവിഞ്ഞു. രോഗികൾ അതിനേക്കാളേറെ.....
                ചുമ, പനി, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയവയാണ് കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങൾ. എന്നാൽ ഈ ലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാത്തവരിൽ രോഗം സ്ഥിരീകരിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. കോവിഡ് 19-നെ communicable disease എന്ന് വിശേഷിപ്പിക്കാം. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കുവരുന്ന virus - ലൂടെയും, രോഗിയുടെ ശരീര സ്രവങ്ങൾപറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും രോഗം പകരും. അതുകൊണ്ടുതന്നെ നാം മുൻകരുതലുകൾ എടുത്തേ തീരൂ. എല്ലാവരുമായി ഒരു മീറ്റർ അകലം പാലിക്കണം. ആർക്കെങ്കിലും ചുമയോ, പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ വിവരമറിയിക്കണം. തുടങ്ങിയ കാര്യങ്ങൾ നാം ശരിയായി പാലിക്കണം അതുപോലെതന്നെ മാസ്ക് ധരിക്കുന്നത് നല്ലതാണ്. ഏതൊരു രോഗത്തിന്റെയും പ്രതിരോധത്തിന് വെള്ളത്തിന് വലിയ പങ്കുണ്ട് .അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കണം.
             ലോകത്തിൽ വച്ച് നോക്കുമ്പോൾ ഏതൊരു പ്രതിസന്ധിഘട്ടത്തെയും അതിജീവിച്ച് മുന്നേറുന്നതിന് കേരളത്തിന് ഒന്നാം സ്ഥാനം ഉണ്ട് എന്നു പറയാം. സമ്പന്ന രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കേരളത്തിൽ നടപ്പാക്കുന്നത് പോലെയുള്ള പ്രതിരോധമാർഗങ്ങളും മറ്റും നൽകുന്നില്ല. കൊറോണ വൈറസ് കേരളത്തിൽ നിന്ന് തുടച്ചു നീക്കാൻ ഏറെ പരിശ്രമിക്കുന്നുണ്ട, ആരോഗ്യപ്രവർത്തകരും സർക്കാരും. ഈ കൊറോണ കാലത്ത് എല്ലാവർക്കും വേണ്ടി സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അതിനായി ശ്രമിക്കുന്ന മറ്റ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ ,മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ എംഎൽഎമാർ, എംപിമാർ എന്നിവരുടെപങ്ക് വളരെ വലുതാണ്. ഒരു കേരളീയൻ ആയതിൽ ഏറ്റവും അഭിമാനം തോന്നിക്കുന്ന നിമിഷങ്ങളിൽ കൂടിയാണ് നാം ഇന്ന് കടന്നുപോകുന്നത്. കോവിഡ് പ്രതിരോധം........ ലോക്ക് ഡൗൺ........ ഒറ്റപ്പെടൽ....
     മനസ്സുകൊണ്ട് അകലെയാണെങ്കിലും വീണ്ടും ഒന്നിക്കാൻ ഉള്ള അവസരങ്ങൾ വരുമെന്ന്പൂർണ്ണമായി വിശ്വസിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു. ഒന്നിച്ച് നിന്ന് നമുക്കെല്ലാവർക്കും ഈ മഹാമാരിയെ നേരിടാം.
                 
 

ഐറിൻ ജെ കൂരൻ
10 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം