സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവശനോത്സവം 2025-26

അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി ഷീബ സെലിൻ, 7 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 119 വിദ്യാർത്ഥികളുമാണ് ഉളളത്.ജൂൺ 2   പ്രവേശനോത്സവത്തിനോടനുത്തോടനുബന്ധിച്ച് പുതുതായി വന്ന കുട്ടികളെ കിരീടം പൂക്കൾ എന്നിവ നൽകി സ്വീകരിക്കുകയും കുട്ടികൾക്ക് ,ബാഗ്, ബുക്ക് എന്നിവ വിവരണം ചെയ്യുകയും തുടർന്ന് ചെറിയ കലാപരിപാടികളോട് കൂടി മീറ്റിംഗ് നടത്തുകയും ചെയ്തു.

ജൂൺ - 5 ലോക പരിസ്ഥിതിദിനം

പ്രത്യേക അസംബ്ലി ''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ' വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് എടുത്തു.

ജൂൺ- 19 - വായനാദിനം

പ്രത്യേക അസംബ്ലി, വായനാക്കുറിപ്പ് അവതരണം, പതിപ്പ് നിർമാണം , ക്വിസ് മത്സരം എന്നിവ നടത്തി. സെൻറ് ജോസഫ് ലൈബ്രറി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സന്ദർശിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ലൈബ്രറിയുടെ പ്രസിഡന്റായ സോമൻ സാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.

ലഹരിവിരുദ്ധക്യാമ്പയിൻ

ലഹരിവിരുദ്ധ അവബോധ ക്ലാസ് ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ ഇവ നടത്തുകയുണ്ടായി.' ലോക ലഹരി വിരുദ്ധദിന സംസ്ഥാന ഉദ്ഘാടനം പ്രദർശിപ്പിച്ചു. സുംബ ഡാൻസ്,ലഘുവ്യായാമങ്ങൾ എന്നിവ ഉൾപ്പെട്ട കായികപരിശീലന പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു.

അഭിലാഷ് സാറിൻറെ നേതൃത്വത്തിൽ സൂമ്പ ഡാൻസ്  പരിശീലനം നൽകി.

  • പ്രവേശനോത്സവം