സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ ദിനചര്യ

Schoolwiki സംരംഭത്തിൽ നിന്ന്
ദിനചര്യ
ഒരിക്കൽ ഒരിടത്ത് ചന്തു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ചന്തു ഒരു അലസനായ കുട്ടിയായിരുന്നു. ഒരു കാര്യത്തിലും ശ്രദ്ധയില്ല. മടിയനായ ചന്തുവിന് സ്കൂളിൽ പോകാനും താൽപര്യമില്ലായിരുന്നു. അച്ഛന്റെ നിരന്തരമായ ഉപദേശങ്ങൾ വഴി അവൻ ക്രമേണ ദിവസവും രാവിലെ വ്യായാമങ്ങളിൽ ഏർപ്പെടാൻ തുടങ്ങി. അങ്ങനെ ദീർഘദൂരം ഓടുകയും ചെയ്യാൻ തുടങ്ങി. അങ്ങനെ ദീർഘനേരം ഉറങ്ങിയിരുന്ന അവന് കൃത്യമായി രാവിലെ എഴുന്നേൽക്കാനും ദിനചര്യകൾ വേണ്ട രീതിയിലാക്കാനും കഴിഞ്ഞു. കൂടിതൽ ഉത്സാഹത്തോടും ഉൻമേഷത്തോടും അവൻ സ്കൂളിൽ എത്താൻ തുടങ്ങി. സ്കൂളിലെ പഠന – കലാ - കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാനും ചന്തുവിന് സാധിച്ചു. ഇതിനു കാരണം ചന്തു ഓരോ ദിവസവും രാവിലെ മുതൽ രാത്രി വരെയുള്ള കൃത്യതയോടെയുള്ള പ്രവർത്തനങ്ങളെയാണ് ദിനചര്യ എന്നു പറയുന്നത്. ഇതിന്റെ അർത്ഥം എല്ലാ ദിവസവും ചന്തു അവന്റെ ആരോഗ്യത്തെ പരിപാലിക്കുന്നുവെന്നാണ്. സ്ഥിരമായി എല്ലാ ദിവസവും വിവിധ കായികപ്രവർത്തനങ്ങളിലും വ്യായാമങ്ങളിലും ഏർപ്പെടുന്നവർ വളരെ ഉത്സാഹത്തോടും ചുറുചുറുക്കോടും ആരോഗ്യത്തോടും കൂടി വിവിധ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന് ചന്തുവിന്റെ കഥയിലൂടെ നമുക്ക് വ്യക്തമാകുന്നു.
അഭിരാമി ആർ ജെ
7 A സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ