സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/വെള്ളത്തിന്റെ മൂല്യം

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളത്തിന്റെ മൂല്യം

പണ്ടൊരിടത്ത്‌ ഒരു ഗ്രാമത്തിലെ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു .ആ ഗ്രാമത്തിലെ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി അമിതമായി വെള്ളം ഉപയോഗിക്കുന്നവരായിരുന്നു .ആ ഗ്രാമത്തിൽ ഒരു വീട്ടിൽ മൂന്നു സഹോദരന്മാർ ഒരുമിച്ചു കഴിഞ്ഞിരുന്നു --രാജു ,ദാമു ,രാമു .മൂന്നു പേരുടെയും തൊഴിൽ കൃഷി ആയിരുന്നു .അവർ ഒരുമിച്ചാണ് കൃഷി ചെയ്തിരുന്നത് .അവരുടെ കൃഷിക്കും ധാരാളം വെള്ളം ആവശ്യമായി വരുമായിരുന്നു .

.

അങ്ങനെയിരിക്കെ കടുത്ത വേനൽക്കാലം വന്നെത്തി .ഗ്രാമത്തിലെങ്ങും വെള്ളമില്ല .കൃഷിയൊക്കെ നഷ്ടത്തിലായി .രാജുവും ദാമുവും രാമുവും തൊഴിൽ അന്വേഷിച്ചു അകലെയുള്ള സ്‌ഥലത്തേക്ക്‌ പോകാൻ തീരുമാനിച്ചു .അവർ ഗ്രാമത്തിൽ നിന്നും യാത്ര പുറപ്പെട്ടു .ഒരുപാടു ദിവസത്തെ യാത്രക്ക് ശേഷം അവർ നദീതീരത്തുള്ള ഒരു പ്രെദേശത്തു എത്തി ചേർന്നു .മൂന്നു പേർക്കും ആ ദേശം ഇഷ്ടപ്പെട്ടു .അവിടെ താമസിച്ചു കൃഷി ചെയ്യാൻ അവർ തീരുമാനിച്ചു .അങ്ങനെ അവിടെ താമസിച്ചു കൃഷി ചെയ്ത അവർക്ക് ധാരാളം വിളവും ലഭിച്ചു .കുറച്ചു നാളുകൾക്കു ശേഷം രാജുവും ദാമുവും രാമുവും തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി.

.

ഗ്രാമത്തിൽ എത്തിയ മൂവരും തങ്ങളുടെ അനുഭവങ്ങൾ ഗ്രാമവാസികളുമായി പങ്കുവച്ചു .ഗ്രാമവാസികൾ രാജുവും ദാമുവും രാമുവും പറഞ്ഞ ആ നദീതീരത്തുള്ള പ്രെദേശത്തു എത്തിചേരുവാൻ തിടുക്കപ്പെട്ടു .നദീതീരത്തുള്ള പ്രെദേശത്തു എത്തിചേർന്ന ഗ്രാമവാസികൾ വളരെയധികം സന്തോഷിച്ചു ,നദിക്കരയിൽ താമസമാരംഭിച്ച ഗ്രാമവാസികൾ ക്രമേണ നദീ ജലം അമിതമായി ഉപയോഗിക്കാനും മലിനമാക്കാനും തുടങ്ങി .പതുക്കെ പതുക്കെ അവർക്കു ശുദ്ധജലം ലഭിക്കാതെ വന്നു.അവരുടെ ജീവിതം വീണ്ടും ദുരിതപൂർണ്ണമായി മാറി .വെള്ളം അന്വേഷിച്ചു അവർ അകലെയുള്ള ഗ്രാമങ്ങൾ തോറും അലഞ്ഞുതിരിഞ്ഞു .അങ്ങനെ വെള്ളത്തിന്റെ വില അവർ മനസ്സിലാക്കി .ഗ്രാമത്തിലെ ജലസ്രോതസ്സുകളെ സംരക്ഷിക്കുവാൻ അവർ തീരുമാനിച്ചു .കുറച്ചു നാളുകൾക്കു ശേഷം ഗ്രാമീണർക്ക് ജലം വീണ്ടും സുലഭമായി ലഭിച്ചു തുടങ്ങി .പക്ഷെ പിന്നീടൊരിക്കലും ആ ഗ്രാമവാസികൾ ജലം അമിതമായി ഉപയോഗിക്കാനോ,മലിനപ്പെടുത്തവനോ ശ്രമിച്ചതേയില്ല .

അനഘ എസ് സജു
7 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ