സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/തണൽമരം

Schoolwiki സംരംഭത്തിൽ നിന്ന്
തണൽമരം

ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ആളുകൾ വൈകുന്നേരം മരങ്ങളുടെ ചുവട്ടിൽ വിശ്രമിക്കാൻ ഇരിക്കുന്നത് പതിവായിരുന്നു. കുട്ടികൾക്കും അവരവരുടേതായ മരങ്ങൾ അവകാശപ്പെടാൻ ഉണ്ടായിരുന്നു .അങ്ങനെയിരിക്കുമ്പോഴാണ് വേനൽക്കാലം വന്നത്. മരങ്ങൾ എല്ലാം ഉണങ്ങാൻ തുടങ്ങി.കൂട്ടത്തിൽ രാമുവും കൂട്ടുകാരും വിശ്രമിച്ചിരുന്ന മരവും ഉണങ്ങാൻ തുടങ്ങി.ഉണങ്ങുന്ന മരങ്ങൾ എല്ലാം മരം വെട്ടുകാരൻ വന്ന് വെട്ടിമുറിക്കുമായിരുന്നു.അങ്ങനെ ഒരു ദിവസം രാമുവും കൂട്ടുകാരും തണലുകൊണ്ടിരുന്ന വൃക്ഷം മരം വെട്ടുകാരൻ മുറിക്കാൻ വന്നു.പക്ഷെ അതിൽ ഒരു പച്ച ഇല മാത്രം ഉണ്ടായിരുന്നു.മരം വെട്ടുകാരനെ രാമുവും കൂട്ടുകാരും തടഞ്ഞു.എന്നിട്ട് പറഞ്ഞു നിങ്ങൾക്ക് ഈ മരം മുറിക്കാൻ കഴിയില്ല കാരണം ഇതിൽ ഉണങ്ങാത്ത ഒരു ഇല ഉണ്ട് നിങ്ങൾ അടുത്ത ആഴ്ച വന്ന് നോക്കൂ.അങ്ങനെ മരം വെട്ടുകാരൻ അടുത്ത ആഴ്ച വന്നു നോക്കാൻ തീരുമാനിച്ചു.

അടുത്ത ആഴ്ച വഴിയിൽ വച്ചു തന്നെ രാമുവും കൂട്ടുകാരും അദ്ദേഹത്തെ തടഞ്ഞു നിർത്തി മരത്തിന്റെ ഇല ഉണങ്ങിയിട്ടില്ല എന്ന് കള്ളം പറഞ്ഞു. മരം വെട്ടുകാരൻ ഞാൻ ഒന്ന് പോയി നോക്കട്ടെ എന്നു പറഞ്ഞപ്പോൾ ഞങ്ങൾ നോക്കിയിട്ടാണ് വന്നത് എന്ന് അവർ പറഞ്ഞു.മരം വെട്ടുകാരൻ തിരിച്ചുപോയി. ഈ പ്രവൃത്തി തന്നെ രാമുവും കൂട്ടുകാരും ആവർത്തിച്ചു ചെയ്തു. അവസാനം സംശയം തോന്നിയ മരം വെട്ടുകാരൻ അവരുടെ വാക്ക് വകവയ്ക്കാതെ വന്ന് നോക്കിയപ്പോൾ ഉണങ്ങിയ ഇലകളല്ലാതെ ഒരു ഇലയും കണ്ടില്ല. അവസാനം കുട്ടികൾ മരം വെട്ടാൻ തന്നെ അനുവദിക്കുന്നില്ല എന്ന് ഗ്രാമത്തലവനോട് മരം വെട്ടുകാരൻ ചെന്ന് പരാതി പറഞ്ഞു. അങ്ങനെ ഗ്രാമത്തലവൻ വന്ന് കുട്ടികളോട് കാര്യം തിരക്കി. കുട്ടികൾക്ക് വൃക്ഷത്തെ ഒരു പാട് ഇഷ്ടമാണെന്ന് മനസിലാക്കിയ ഗ്രാമത്തലവൻ വൃക്ഷം മുറിക്കണ്ട എന്ന് മരം വെട്ടുകാരനോട് പറഞ്ഞു.അങ്ങനെ ആഴ്ചകൾ കടന്നു പോയി. എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് ആ മരത്തിൽ പുതിയ ഇലകൾ വരാൻ തുടങ്ങി. ഇതു കണ്ട രാമുവിനും കൂട്ടുകാർക്കും ഒരുപാട് സന്തോഷമായി. അതിനു ശേഷം ആ ഗ്രാമത്തിൽ മരം ഉണങ്ങിയാൽ രണ്ട് മൂന്ന് ആഴ്ച്ച നോക്കി അതിൽ പുതിയ ഇലകൾ വരില്ല എന്ന് ഉറപ്പു വരുത്തിയിട്ടേ മരം മുറിക്കുകയുള്ളു. അങ്ങനെ രാമുവും കൂട്ടുകാരും എല്ലാവർക്കും മാതൃകയായി..

ആദിത്യ എ സജു
6 B സെന്റ് ജോസഫ്സ് യു.പി സ്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ