സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/കോവിഡ് ദുരന്തം
കോവിഡ് ദുരന്തം
എല്ലാറ്റിനും പേര് കേട്ട നഗരം . ജനങ്ങൾ തിങ്ങി നിറഞ്ഞ ചൈന എന്ന വൻനഗരം . പതിവ് പോലെ എല്ലാവരും അവരവരുടെ തിരക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ് . എല്ലായ്‌പോഴും ആവർത്തിച്ച ചെയുന്ന തൊഴിലുകളിൽ ഏർപ്പെടുമ്പോൾ ദിവസങ്ങൾ പോകുന്നത് അവർ അറിഞ്ഞതേയില്ല . ഒരു പുലരിയിൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആ വാർത്ത പൊട്ടിപ്പുറപ്പെട്ടു . എല്ലായിടത്തും ആ വാർത്ത പ്രചരിക്കാൻ തുടങ്ങി . എവിടെയും ഇത് വരെ കേൾക്കാത്ത വാർത്ത . വൈറസിനെ പറ്റി ആയിരുന്നു ആ വാർത്ത . ഒരു സാധാരണ പനിയെ പോലെ പലരും അതിനെ അവഗണിച്ചു . എന്നാൽ അതിനുള്ളിൽ തിളച്ചുപൊങ്ങുന്ന , ലോകത്തെ മാറ്റിമറിക്കുന്ന ഒരു വില്ലൻ ഉണ്ടെന്നു ആരും അറിഞ്ഞില്ല . അങ്ങനെ ലോകമെങ്ങും ആ വാർത്ത എത്തി . ലോകാരോഗ്യ സംഘടന ആ വൈറസിനെ "കൊറോണ വൈറസ് ഡിസീസ്" (കോവിഡ് -19) എന്ന പേര് നൽകി . ആദ്യം ഒരാളിൽ നിന്നാണ് തുടങ്ങിയതെങ്കിലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ രോഗ ബാധിതരുടെ എണ്ണസംഖ്യ ഉയർന്നു . പകർച്ചവ്യാധിയാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളിൽ പരിഭ്രാന്തി ഉണർത്തി . ഓരോ മുക്കിലും മൂലയിലും അവൻ പടർന്നു തുടങ്ങി . ഓരോ ജനങ്ങളിലും ഭീതി സൃഷ്ടിക്കാൻ തുടങ്ങി . പടർന്നു പിടിക്കുന്ന വ്യാധിയെ ഭയന്നു അവരവരുടെ നാട്റെലേക്കു യാത്ര തിരിച്ചു . ഒപ്പം കൊറോണ എന്ന ഭീകരനും . നാട്ടിലെത്തിയവർ അവരുടെ പഴയ പോലുള്ള സൗഹൃദങ്ങൾ തുടർന്നു . അതിനോടൊപ്പം തന്നെ സുഹൃത്തുക്കളിലും ബന്ധുക്കളിലും ഇടപഴകിയവരിലും കൊറോണ പടർന്നു തുടങ്ങി . നാട്ടിൽ തിരിച്ചെത്തിയവർ അവർ അറിയാതെ തന്നെ ആ മഹാമാരിയെ പടർത്തി കൊണ്ടിരുന്നു . ഇപ്പോൾ ലോകമൊട്ടാകെ കൊറോണ കീഴടക്കി കൊണ്ടിരിക്കുകയാണ് . പക്ഷെ നമ്മൾ അതിനു വഴങ്ങില്ല എന്നാലും കൊറോണ ബാധിതരുടെ എണ്ണം ഇന്ന് ക്രമാതീതമായി ഉയരുന്നു . ലക്ഷകണക്കിന് ആളുകളാണ് കൊറോണ മൂലം ചികിത്സയിൽ കഴിയുന്നത് . അതിനിടയിൽ അനേകം ജീവനുകളാണ് പൊലിഞ്ഞു കൊണ്ടിരിക്കുന്നത് . ഇത് ജനങ്ങൾക്കിടയിൽ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുന്നു . എന്നാൽ ഈ മഹാമാരിയെ നേരിടാൻ വേണ്ടി ജനങ്ങൾ ജാതിയും മതവും നോക്കാതെ ഒറ്റകെട്ടായി അതിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് . അതുകൊണ്ടു തന്നെ പലരുടെയും ജീവൻ രക്ഷിക്കാൻ നമ്മുക്ക് സാധിച്ചു . ഇന്ന് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം ആയി തന്നെ കോറോണയെ ജനങ്ങൾ കണക്കാക്കുന്നു .
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |