സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/അപ്പുവും അപ്പൂപ്പനും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും അപ്പൂപ്പനും പ്രതിരോധവും      

അപ്പുപ്പാ...... അപ്പുവിന്റെ വിളി കേട്ടാണ് ചാരുകസേരയിൽ പത്രം വായിച്ചു കൊണ്ടിരുന്ന അപ്പുപ്പന്റെ ശ്രദ്ധ അപ്പുവിന്റെ നേർക്ക് തെന്നി മാറിയത്. "അപ്പുപ്പാ, അമ്മ എന്നെ കളിക്കാൻ വിടുന്നില്ല". മോനെ അപ്പു, ഇപ്പോൾ ലോക്ക് ഡൌൺ ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് സർക്കാർ ഉത്തരവ്. മോനെ, നമ്മുടെ നാട് കൊറൊണ എന്ന മഹാരോഗത്തെ നേരിടുന്ന ഈ സാഹചര്യത്തിൽ നമ്മൾ സർക്കാർ പറയുന്നത് അനുസരിക്കണം.

അപ്പൂപ്പൻ പറയുന്നത് പോലെ ചെയ്താൽ കൊറൊണ നമ്മുടെ നാട് വിട്ട് പോകുമോ?? പ്രതിരോധശേഷി വർധിപ്പിച്ചു, സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക, ഇത് വഴി നമ്മൾ കൊറൊണയെ അതിജീവിച്ചു മുന്നേറുക തന്നെ ചെയ്യും. അപ്പുപ്പാ, പ്രതിരോധശേഷി എങ്ങനെ നേടും?? നമ്മുടെ ഭക്ഷണം, വ്യായാമം, മാനസിക സന്തോഷങ്ങൾ, ഇതെല്ലാം നമ്മുടെ പ്രതിരോധശേഷി വർധിപ്പിച്ചു നമ്മൾ കൂടുതൽ ബലം ഉള്ളവരാകും. ഭക്ഷണം ഇതിൽ എങ്ങനെ ഉൾപെടും???. നമ്മുടെ ശരീരം അതിനു വേണ്ട കുറെ പോഷകങ്ങൾ ഭക്ഷണത്തിൽ നിന്ന് വലിച്ച് എടുക്കും. അതുകൊണ്ട് നമ്മൾ പോഷകങ്ങൾ ഉള്ള ഭക്ഷണം കഴിക്കണം. അതായത് മുട്ട, പാൽ, പയർ, മുതലായ ഭക്ഷണം നമ്മൾ കഴിക്കണം. അപ്പോൾ നമ്മൾ പ്രതിരോധിക്കാൻ തയാറായി. നമ്മുടെ ഭക്ഷണം, വ്യായാമം എന്നിവയിൽ നല്ല രീതിയിൽ മാറ്റം വരുത്തണം. അല്ലെ അപ്പുപ്പാ. അതേ. എന്നാൽ അത് മാത്രം പോരാ,സർക്കാർ നിർദേശങ്ങൾ ആയ സമൂഹത്തിൽ കഴിവതും അകലം പാലിക്കുക, കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക, വ്യായാമം മറ്റൊരു പ്രധാന കാര്യമാണ്. ഇത് നമ്മുടെ മനസ്സിന് ഉന്മേഷം നൽകി നമ്മളെ ആരോഗ്യവാനാക്കും. അപ്പു, ഇനി എന്തെകിലും അറിയണോ?? വേണ്ട അപ്പുപ്പാ. അപ്പുപ്പൻ പത്രം വായിച്ചോള്ളൂ. എനിക്കെല്ലാം മനസിലായി. ഉമ്മ. അപ്പു, അപ്പു എന്താ അമ്മേ അടുക്കളയിൽ നിന്നും ഉള്ള അമ്മയുടെ വിളിക്ക് അപ്പു ഉമ്മറത്തു നിന്ന് മറുപടി നൽകി. അപ്പു അകത്തേക്ക് ഓടി. അപ്പുപ്പാ ഞാൻ ഇപ്പോൾ വരാം. അപ്പുവിന്റെ ഓട്ടം കണ്ടു അപ്പുപ്പൻ ചിരിച്ചു കൊണ്ട് പത്രവായനയിൽ മുഴുകി.

കൂട്ടുകാരെ നമ്മൾ അപ്പുവിനെ പോലെ അപ്പുപ്പൻ പറഞ്ഞവ അനുസരിക്കാൻ ശ്രമിക്കുക.

എലിശ ജോസഫ്
8 ബി സെന്റ് ജോസഫ്‍സ് എച്ച് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ