സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/പൂച്ച കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച കുട്ടൻ

പൂച്ചക്കുട്ടൻ പാലുകുടിച്ചേ.......... മിയ ഒരു പൂച്ചക്കുട്ടനാണ് .നല്ല വെളുത്ത സുന്ദരക്കുട്ടനായ ഒരു കുഞ്ഞി പൂച്ച .ഭക്ഷണം കഴിക്കാൻ വലിയ മടിയാർന്നു. എപ്പോഴും കളിച്ച് ചിരിച്ച് നടക്കണം. ഒരു ദിവസം മിയയുടെ അമ്മ രാവിലെ തന്നെ തീറ്റ അന്വോഷിക്കാൻ പോയി. അപ്പോൾ മിയ ഒറ്റക്കായിപ്പോയി. ആരും കൂട്ടില്ല. മിയക്ക് വലിയ വിഷമമായി.അങ്ങനെ മിയ ഒറ്റക്ക് തനിയെ വീട്ടിൽ ഇരുന്നു. അപ്പോഴാണ് ഒരു കുഞ്ഞെലി അവിടെ എത്തിയത്.മിയക്ക് സന്തോഷമായി. "കുഞ്ഞെലി, കുഞ്ഞെലി നിനക്ക് എൻ്റെ കൂട്ടുകാരനാകാമോ?"മിയ ചോദിച്ചു അതു കേട്ട് കുഞ്ഞാലി മിയയെ കളിയാക്കി." അയ്യയ്യോ " എലിയെങ്ങനെയാണ് പൂച്ചയുടെ കൂട്ടുകാരനാവുക? മിയക്ക് സങ്കടമായി. കുറച്ചു നേരം കഴിഞ്ഞപ്പോൾ മിയയുടെ അമ്മ പാലുമായി വന്നു. മിയ പാലുകുടിക്കാൻ കൂട്ടാക്കിയില്ല. അപ്പോൾ കുഞ്ഞെലി കളിയാക്കിയ വിവരം അമ്മയോടു പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു, പൂച്ചകളുടെ കൂട്ടുകാർ സംഹം ആണെന്ന് .മിയക്ക് സിംഹത്തെ കാണാൻ കൊതിയായി. അമ്മ ഇര തേടി പോയപ്പോൾ മിയ സിംഹത്തെ കാണാൻ കാട്ടിലെക്ക് പോയി. ആടെ ഒരു ചേട്ടൻ സിംഹവും സിംഹക്കുട്ടിയുണ്ടായിരുന്നു മിയ ചോദിച്ചു, "സിംഹച്ചേട്ട, എന്നെയും നിങ്ങളുടെ കൂടെ കളിക്കാൻ കൂട്ടുമോ ? അപ്പാൾ സിംഹ കുട്ടികൾ മിയയെ കളിയാക്കി ഒരു കൊച്ചു പൂച്ചക്കുട്ടി എങ്ങനെ സിംഹങ്ങളുടെ കൂട്ടുകാരനാവും?' വിയ വിഷമിച്ച് അമ്മയുടെ അടുത്തെത്തി. സിംഹക്കുട്ടികൾ കളിയാക്കിയ വിവരം പറഞ്ഞു, ' മോനെ, വലിയ പൂച്ചകളെ മാത്രമേ സിംഹ ചേട്ടന്മാർ കളിക്കു കൂട്ടുകയുള്ളൂ. നീ ഒന്നും കഴിക്കാത്തതു കൊണ്ടല്ലേ ഇങ്ങനെ ചെറുതായിരിക്കുന്നത്. അതാണ് നിന്നെ അവർ കളിക്കാൻ കൂട്ടാത്തത്.അമ്മ പറഞ്ഞതു കേട്ട് മയക്ക് ആശ്വാസമായി. വേഗം വലുതാവേണ്ടേ, എന്നാല്ലേ സിംഹ ചേട്ടന്മാരുടെ കൂടെ കളിക്കാൻ പറ്റൂ. അതു കൊണ്ട് പിന്നെ ഒരിക്കലും മിയ ആഹാരം കഴിക്കാൻ മടി കാണിച്ചില്ല. .

ഏയ്‌ഞ്ചൽ ബിജു
9A സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ