സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **പ്രതിരോധത്തിലൂടെ ഒരു യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിലൂടെ ഒരു യാത്ര


തിരക്കേറിയ നഗരം ശൂന്യമാകുന്നത് കണ്ടു എന്റെ മനസ് ഒന്ന് പിടഞ്ഞു. ചീറിപ്പായുന്ന വാഹനങ്ങൾ നഗരവീഥികളിൽ നിന്നും അപ്രത്യക്ഷ്യമാകുന്നു. കുടെ ജോലി ചെയ്യുന്ന കൂട്ടുകാർ സ്വന്തം നഗരങ്ങളിലേക്കു മടങ്ങുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ഒന്ന് സഹായം അഭ്യർത്ഥിക്കാൻ പോലും ആരുമില്ലാതെ ഞാൻ ഒറ്റപെട്ടു പോകുമോ എന്ന ഭയം ഒരുവശത്ത്. ഞാൻ കാരണം എന്റെ പ്രിയപ്പെട്ടവരെ എനിക്ക് നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം മറുവശത്ത്. എന്നിരുന്നാലും ഈ വലിയ നഗരത്തിൽ നില്കുന്നത് മരണം വിളിച്ചു വരുത്തുന്നത് പോലെ ആണെന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു.

എന്നത്തേയും പോലെത്തന്നെ രാവിലെ ആറ്  മണിക്ക് എണീറ്റു കുളിച്ചു ഒരുങ്ങി ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു. പകൽ സമയത്ത് പോലും വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെടാറുള്ള ആ വഴികളിൽ ഇന്ന് വിരലിൽ എണ്ണാവുന്ന അത്രയുമേയുള്ളു. കുട്ടുകാർക്കൊക്കെ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ മേലുദ്യോഗസ്ഥർ അനുമതി നൽകി. എന്നാൽ എനിക് അത് ഇതുവരെയും ലഭ്യമായിട്ടില്ല. താമസിക്കുന്ന സ്ഥലം എപ്പോൾ വേണമെങ്കിലും അടച്ചിടാം. എത്രയും പെട്ടന്ന് നാട്ടിലേക്ക് പോകണം. അങ്ങനെ ഉച്ചയായപ്പോഴേക്കും വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള അനുമതി ലഭിച്ചു. നാട്ടിലേക്ക് പുറപ്പെടാനുള്ള ബസ് നോക്കി, പറ്റിയ ഒരെണ്ണം നോക്കി ബുക്ക്‌ ചെയ്തു. ഇനി എനിക്ക് രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്തു തുടങ്ങി. ആദ്യം തന്നെ ഒരു മാസ്ക് വാങ്ങി. എനിക്ക് രോഗം ഉണ്ടെങ്കിൽ അത് ആർക്കും വരാതിരിക്കണമല്ലോ. പിന്നെ ഒരു സാനിറ്റൈസർ ഉം വാങ്ങി. 

അത് എന്നെ രോഗത്തിൽ നിന്നും സംരക്ഷിക്കാൻ. ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും മനുഷ്യൻ എന്നു കരകയറുമെന്ന് അറിയില്ല. നാലു വർഷമായി ജോലി ചെയ്തു വന്നിരുന്ന ഈ ബാംഗ്ലൂർ നഗരത്തിൽ ഇനി എന്ന് തിരിച്ചെത്താനാകും എന്നറിയില്ല. പക്ഷെ ഈ ഘട്ടത്തിൽ എന്റെ കേരളം തന്നെയാണ് ഏറ്റവും സുരക്ഷിതം എന്ന ഉത്തമബോദ്യം എനിക്ക് ഉണ്ട്. വീട്ടിൽ എത്തിയാലും പതിനാലു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷെ അതൊക്കെ എന്റെ വീടിനും നാടിനും വേണ്ടി ഞാൻ ചെയ്യുന്ന ഉപകാരം ആയി മാറുമെന്ന ആശ്വാസം മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിച്ചു. കൃത്യം ഒമ്പത് മണിക്ക് തന്നെ ബസ് വന്നു. വളരെ സൂക്ഷിച്ചു ബസ് ലെ കമ്പികളിൽ ഒന്നും തൊടാതെ എന്റെ ഇരിപ്പിടത്തിൽ എത്തി. കൈകൾ sanitizer കൊണ്ട് ശുചിയാക്കി. മാസ്ക് ധരിച്ചു. എന്നെപോലെ തന്നെ ഭയഭീതിയോടെ നാട്ടിൽ ഒന്നു എത്തിയാൽ മതിയെന്ന് ചിന്തിച് ബസ്സിൽ കയറിയ സഹയാത്രികരിൽ സങ്കടത്തിന്റെയും ആശ്വാസത്തിന്റെയും ഇടകലർന്ന വികാരം ഞാൻ കണ്ടു. ബസ് മെല്ലെ ചലിച്ചു തുടങ്ങി. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. പുലർച്ചെ മൂന്ന് മണിയായി കാണും. പാലക്കാട്‌ അതിർത്തിയിൽ ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘം ബസ് നിർത്തിച്ചു പരിശോധന തുടർന്ന്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടോ എന്നും രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്നും തിരക്കി. വീടുകളിൽ എത്തി കഴിഞ്ഞാൽ എടുക്കേണ്ട മുൻകരുതൽ കളെ പറ്റി ബോധവത്ക്കരണം തന്നു. നമ്മുടെ നാടിന്റെ നന്മയ്ക്കു വേണ്ടി, നമ്മുടെ നന്മയ്ക്കു വേണ്ടി പൊരുതുന്ന ഈ യോദ്ധാക്കളോടു ആദരവ് തോന്നി. ഇവരോട് മാത്രമല്ല ലോകമെമ്പാടും സ്വന്തം ജീവൻ പോലും വകവെക്കാതെ മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി ആഘോരാത്രം പൊരുതുന്ന ഭൂമിയിലെ ദൈവങ്ങളെ ഒരു നിമിഷം മനസ്സിൽ സ്മരിച്ചു യാത്ര തുടർന്ന്. എന്റെ കടമകൾ ഞാൻ നിറവേറ്റും എന്നാ ദൃഢപ്രതിഷ്ഠയോടെ...

രശ്മി എസ് പണിക്കർ
X A സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ