സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *പ്രകൃത്യംബയെ* *നമുക്ക് മറക്കാതിരിക്കാം*
*പ്രകൃത്യംബയെ* *നമുക്ക് മറക്കാതിരിക്കാം* *പ്രകൃത്യംബയെ* *നമുക്ക് മറക്കാതിരിക്കാം*
"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി ഇത് നിൻ്റെ എൻ്റെയും ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം" ഭൂമിയുടെ ശോചനീയാവസ്ഥയെ ഒ .എൻ. വി തൻ്റെ "ഭൂമിക്കൊരു ചരമഗീതം "എന്ന കവിതയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. പരിസ്ഥിതിയും ഭൂമിയും മനുഷ്യനാൽ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ വരികളാണിവ. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതാണ് ഇതിന് കാരണം . പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ട്ടാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ യെ ആധുനികമനുഷ്യൻ്റെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവികഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. ഇതിനുദാഹരണമാണ് കഴിഞ്ഞ വർഷങ്ങളിൽ കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച മഹാ പ്രളയം . പ്രളയം മൂലം അനേകം പേർ മരിക്കുകയും ഒരുപാട് പേർക്ക് അവരുടെ കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.
ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാട് ആണല്ലോ പരിസ്ഥിതി. ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെസ്വഭാവ സവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു. എന്നാൽ മനുഷ്യൻ്റെ ദുഷ്ട പ്രവർത്തികൾ കാരണം മൃഗങ്ങൾക്കും പക്ഷികൾക്കും വംശ നാശം സംഭവിക്കുകയും, അവരുടെ ദിനചര്യകൾ താളം തെറ്റുകയും ചെയ്യുന്നു. ആമസോൺ കാടുകളിൽ തീപിടുത്തത്തെ കുറിച്ച് നാം എല്ലാവരും അറിഞ്ഞതാണല്ലോ .അതും മനുഷ്യൻ്റെ ദുഷ്ട പ്രവർത്തിയിൽ ഒന്നാണ് . മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയേക്കാം. ഭൂമിയിലെ ചൂടിനെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ഇങ്ങനെ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർധിക്കുന്നതിന് പ്രധാനകാരണം കാർബൺമോണോക്സൈഡ് ആണ് .97 ശതമാനം കാർബൺ മോണോക്സൈഡും സംഭാവന ചെയ്തിരിക്കുന്നത് വികസിത രാജ്യങ്ങളാണ് .ഇതുമൂലം മഞ്ഞുമലകൾ ഉരുകുകയും അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന മറ്റൊരു ഘടകം വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും. വ്യക്തിശുചിത്വംഎന്നതുപോലെതന്നെ പരിസ്ഥിതി ശുചിത്വത്തിൻ്റെ പ്രാധാന്യവും നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. " *നല്ലൊരു പരിസ്ഥിതി നാളത്തെ തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തിനു വേണ്ടി നമുക്ക് ഒന്നടങ്കം പ്രയത്നിക്കാം*"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം