സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ശുചിത്വ പരിപാലനം.... സുന്ദര കേരളത്തിനായി....

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പരിപാലനം.... സുന്ദര കേരളത്തിനായി....

ദൈവത്തിന്റെ സ്വന്തം നാടായ കേരളം പാശ്ചാത്യ -വൻകിട രാജ്യങ്ങളെ പാടെ അനുകരിക്കുകയാണ്. വസ്ത്രധാരണത്തിലും ജീവിതശൈലിയിലും ഭക്ഷണരീതിയിലും ഈ അനുകരണം സ്ഥിരംകാഴ്ചയാവുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ ഈ അനുകരണം നമുക്ക് പണ്ടേ ലജ്ജയാണ്. പക്ഷെ നാം വൃത്തിയുടെ കാര്യത്തിൽ മുൻ പന്തിയിലൊട്ടുമല്ലതാനും. മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം 200ൽ താഴെയാണ്. വിദ്യാഭ്യാസത്തിലും വിവരവിനിമയസാങ്കേതിക വിദ്യയിലും മുൻപന്തിയിലുള്ള കേരളത്തിന്റെ ശുചിത്വ സ്ഥാനമാനങ്ങൾ ഏറെ താഴെയാണ്. സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് നൽകിയ ശുചിത്വ റാങ്കിങ്ങിൽ 19ാം സ്ഥാനം മാത്രമാണ് സാക്ഷരകേരളത്തിന്. കേരളത്തിലേ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്ത പാലക്കാട് 211ാംസ്ഥാനത്തും കിഴക്കിന്റെ വെനീസ് എന്ന് തിലകകുറിക്കൊള്ളുന്ന ആലപ്പുഴ 220ാം സ്ഥാനത്തുമാണ്. 2017ലെ യുണൈറ്റഡ് നാഷണൽ എൻവിയോൺമെൻറ് (UNA)മലിനീകരണത്തിനെതിരെ പോരാടുന്നതിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച 5നഗരങ്ങളെ തിരഞ്ഞെടുത്ത ഇന്ത്യക്ക് അഭിമാനമായി നമ്മുടെ ആലപ്പുഴയും ഉണ്ടായിരുന്നു. ഇന്ന് ആലപ്പുഴയുടെ ശോചനീയാവസ്ഥ നാം കാണുന്നതല്ലേ............ ലോകമാകെ ഭീതി പടരുന്ന കൊറോണകാലത്ത് നാം പരിസരശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം നല്കേണ്ടതായിട്ടുണ്ട്.ശാരീരിക ശുചിത്വതോടൊപ്പം മാനസിക ശുചിത്വവും അത്യാവശ്യം തന്നെ. ഇതൊരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല ഒരു സമൂഹത്തിന്റേതുകൂടിയാണ്. 20സെക്കന്റ്‌ സമയമെടുത്ത് അണുനാശിനികൾ ഉപയോഗിച്ച് കൈ കഴുകുന്നത് രോഗപകർച്ചയെ നിയന്ത്രിക്കുന്നു. ചുമക്കുമ്പോഴും,തുമ്മുമ്പോഴും തൂവാലയോ, മാസ്‌കോ ഉപയോഗിക്കാം. ഹസ്തദാനം ഒഴിവാക്കി സാമൂഹിക അകലം സമചിത്തതയോടെപാലിക്കാം. അങ്ങനെ നമുക്ക് കൊറോണയെ പടികടത്താം.... !

  1. Go CORONA GO#
ഹഫ്‌ന എച്ച്
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം