സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ വികൃതമാക്കപ്പെട്ട പ്രകൃതി .

Schoolwiki സംരംഭത്തിൽ നിന്ന്
വികൃതമാക്കപ്പെട്ട പ്രകൃതി
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക് കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ നമ്മുടെ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു പ്രപഞ്ച പരിണാമത്തിന്റെ ഒരുഘട്ടത്തിൽ ജീവന്റെ ആദ്യകണം  ഭൂമിയിൽ നാമ്പെടുത്തു കരയും കടലും മഞ്ഞും മഴയും എല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങൾ ഇൽ നിന്ന്  വ്യത്യസ്തമാക്കി
മനുഷ്യരും മൃഗങ്ങളുമെല്ലാം ഭൂമിയെ സ്വച്ഛന്ദ സുന്ദരമാക്കി തീർത്തൂ ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസ സ്ഥലങ്ങളേയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ്
അങ്ങനെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത് ചെയ്ത് പ്രകൃതിയെ വികൃതമാക്കി വികൃതമാക്കപ്പെട്ട  തന്റെ മുഖം കണ്ട് പ്രകൃതി രോഷാകുലയായി അങ്ങനെ പ്രളയ പ്രവാഹമായി അവൾ കലിതുള്ളി തുടങ്ങി കൈയ്യിൽ കിട്ടിയതിനെ  എല്ലാം ജാതി മത ഭേദ വർഗ്ഗം ഇല്ലാതെ തല്ലി തകർത്തെറിഞ്ഞു എന്നിട്ടും രോഷം തീർന്നില്ല രോഷാകുലരായ അവളെ കണ്ട മനുഷ്യൻ പേടിച്ചു വിറക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് അവൾ ശാന്തയായത് അങ്ങനെ കാലങ്ങൾ കടന്നു പോകവേ മനുഷ്യൻ അതെല്ലാം മറന്ന് വീണ്ടും അവളെ ആക്രമിക്കാനുള്ള ഒരുക്കത്തിൽ ആയി ഒന്ന് കണ്ടാലും പഠിക്കാത്ത മനുഷ്യവർഗം പ്രകൃതി കളി തുടങ്ങി തന്നെ നിരന്തരം ശല്യം ചെയ്യുന്ന മനുഷ്യരാശിയെ ഒന്നൊന്നായി ഉന്മൂലനം ചെയ്യാനായി അവളുടെ തീരുമാനം അങ്ങനെ ഒരു സംഹാര രുദ്ര ആയി അവൾ രംഗപ്രവേശനം ചെയ്തു കോവിഡ് 19 ആയി 2019 ഡിസംബർ ചൈനയിൽ ന്യൂയർ അതിഥിയായി എത്തി ഗ്രീക്ക് മിത്തോളജി ലെ ഹൈഡ്ര യെ പോലെ
പോലെയാണ് പ്രകൃതി 9 തലകളുള്ള മോൺസ്റ്റർ ആണ് ഹൈഡ്രാ അതിലൊരു ആരെങ്കിലും ചോദിച്ചാൽ പുതിയ രണ്ടു തലകളും ആയി അത് തിരിച്ചു വരും അതാണ് പ്രകൃതിയും കൊറോണ{ൾ കാരണം ലോകത്തു ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചത് ആർക്ക് അതിനെ തടുക്കാനായി പ്രകൃതിയോട് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവോ നിസ്സാരമായി കരുതുന്ന സോപ്പ് താരമായി എന്നിട്ടും ശാസ്ത്രലോകത്തിന് ഇതിനെ നശിപ്പിക്കുവാനുള്ള ഒരു മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞുവോ മനുഷ്യൻ തോൽക്കുന്ന ഇട്ടതാണ് പ്രകൃതി വിജയിക്കുന്നത് മനുഷ്യൻ എന്തെല്ലാം കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടും മരണത്തെ പിടിച്ചു നിർത്താൻ മനുഷ്യന് കഴിയുന്നില്ല പ്രകൃതി എന്ന ദൈവത്തിനു മാത്രമേ അത് സാധ്യമാകൂ അടച്ചിടൽ ഇന്റെ ഈ കാലത്ത് മനുഷ്യൻ പ്രകൃതിയെ സ്നേഹിച് തുടങ്ങുമോ എന്തെങ്കിലും മനുഷ്യൻ പഠിക്കുമോ അറിയില്ല കാലങ്ങൾക്കുശേഷം എപ്പോൾ മനോഹരമായ പ്രകൃതി അന്തരീക്ഷ മലിനീകരണം ഇല്ലാത്ത കിളികളുടെ മനോഹരമായ ഗാനങ്ങൾ കേട്ട് ഉണരാം പൊടിപടലങ്ങൾ തഴുകാത്ത പച്ചപ്പുകൾ മലിനമാകാതെ ജലാശയങ്ങൾ മനുഷ്യന്റെ ശല്യമില്ലാതെ വിഹരിക്കുന്ന നാൽക്കാലികൾ മാലിന്യ കൂമ്പാരങ്ങൾ കാണാനില്ല ശുചിത്വം പഠിച്ച മനുഷ്യർ പണ്ട് കാലങ്ങളിൽ പുറത്തു പോയി വന്നാൽ കാലും കൈയും  കഴുകി യേ അകത്തു കയറാൻ പറ്റൂ പുറത്ത് ഒരു പാത്രത്തിൽ വെള്ളം കാണും അത് എല്ലാം മനുഷ്യന്  മറന്നു പോയിരുന്നു ഇപ്പോൾ വീണ്ടും അതേ അവസ്ഥയിലേക്ക് മനുഷ്യൻ എത്തിയില്ലേ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം നമ്മെയും ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുത്തണം എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഇതിന് ഇവിടെ വിരാമം ഇടുന്നു

റുഫൈദ പർവീൺ
5 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം