സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ മലയാളിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളിയും ശുചിത്വവും


നമുക്ക് ഇന്ന് ഒന്നിനും സമയമില്ല. അവരവരുടെ ആരോഗ്യം പോലും നോക്കാറില്ല. പലപ്പോഴും നമ്മൾ തിരക്കുമൂലം വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാറില്ല. അതുകാരണം നമ്മൾ

പലതരത്തിലുള്ള  രോഗങ്ങൾക്ക് അടിമകളാണ്. മാത്രവുമല്ല ഇന്ന് പല  വീടുകളിലും വൃത്തിയും വെടിപ്പും കുറവാണ് . ഓരോ മനുഷ്യരും  ശുചിത്വത്തിനു വളരെ പ്രാധാന്യം  കൊടുക്കണം. 

പ്രാചീന കാലം മുതൽ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരാണെന്ന് പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാകുന്നു. ആരോഗ്യ _ വിദ്യാഭ്യാസ മേഖലകളിൽ നാം ഏറെ മുൻപന്തിയിലാണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ്. കണ്ണ് തുറന്നു നോക്കുന്ന ആർക്കും അത് മനസിലാക്കാവുന്നതാണ്

എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും തന്റെ വ്യക്തിവ്യക്തിപരമായ കാര്യത്തിലും ആ പ്രാധാന്യം കല്പികാത്തത് നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്.

ആരും കാണാതെ സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്ക് ജലം രഹസ്യമായി ഓടയിലൊഴുക്കുന്ന മലയാളി തന്റെ കപട സാംസ്‌കാര മൂല്യത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്. ഈ അവസ്ഥ 'മാലിന്യ കേരളം' എന്ന ബഹുമതിക്ക് നമ്മളെ അർഹരാക്കുകയാണ്.

ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റു.

 വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമാക്കേണ്ടത്  നമ്മുടെ  കടമയാണ് . അടുത്ത  തലമുറയ്ക്കു വേണ്ടി നമ്മൾ അത്  ചെയ്തേ  പറ്റു. 
         നാം ഓരോരുത്തരും നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിച്ചാൽ covid-19 എന്ന വൈറസിനെ തുരത്താൻ നമുക്ക് സാധിക്കും 
 
   "BREAK THE CHAIN"
അമൃത് ബൈജു
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം